Tuesday, November 29, 2016

286. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (6) 29-11-16.


ലഭ്യമായ സ്വാതന്ത്ര്യം  ഉപയോഗപ്പെടുത്തി ഏകദൈവ വിശ്വാസിയുമാകാം ബഹുദൈവ വിശ്വാസിയുമാകാം. പക്ഷേ, ഇരുകൂട്ടരുടെയും വഴി ഒന്നാവുക സാധ്യമല്ല-ആരാധനാ രീതികളും ജീവിത ഇടപാടുകളും യോജിച്ച് പോവുക സാധ്യമേയല്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി.നിങ്ങൾക്ക് കളങ്കമാർന്ന കുഫ്റിന്റെ വഴി, എനിക്ക് സംശുദ്ധമായ തൌഹീദിന്റെ വഴി....... ഞാൻ പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു   ഇനി നിന്റെ ഇഷ്ടം പോലെ.... തുടർന്ന് സംഭവിക്കുന്ന വരും വരായ്കകൾക്ക് ഞാൻ ഉത്തരവാദിയല്ല എന്ന് പറയുകയാണ് അവസാന വാചകത്തിലൂടെ.

വഴികൾ അനവധിയില്ല-രണ്ടെണ്ണമേയുള്ളൂ.ഒന്ന് സത്യത്തിന്റെ മേൽ ഉയർത്തപ്പെട്ട ജീവിതരീതി മറ്റൊന്ന് അസത്യത്തിന്റെ മേൽ  പടുത്തുയർത്തപ്പെട്ട ജീവിതരീതി. തമ്മിലുള്ള തർക്കത്തിന്റെ മർമ്മം ദൈവവിശ്വാസവുമായും അത് പകർന്ന് നല്കുന്ന ജീവിതരീതിയുമായും ബന്ധപ്പെട്ടാണ്. അവ ഉരുത്തിരിക്കുന്ന ജീവിതരീതിയാണ് യഥാർത്ഥ പ്രശ്നവും.

ഏതെല്ലാം മതവിഭാഗങ്ങളും മതമില്ലാത്തവരുമിവിടെയുണ്ടെങ്കിലും ഇസ്ലാമല്ലാത്ത എല്ലാ മതാനുയായികളും ഒരേ മതക്കാരാണ്. അവരുടെയൊക്കെ അടിയാധാരം ഒന്ന് തന്നെയാണ്. അത് കൊണ്ട് ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള സമീപനത്തിലും സാമ്യത പുലർത്തുന്നവരാണ് അവർ.
=====================
By k s sulaiman ernakulam
9447372001.
=====================