Wednesday, November 21, 2012

ഒരനുഭവം

വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലെ എന്റെ വീട്ടില്‍ കെ.എം മൗലവി, സീതിസാഹിബ്, നെല്ലിയില്‍ അബൂബക്കര്‍ ഹാജി, കുട്ട്യാമു സാഹിബ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഐക്യസംഘത്തിന്റെ (മുജാഹിദ്) ഒരു കമ്മിറ്റി യോഗം നടക്കുകയായിരുന്നു.
നമസ്‌കാര സമയമായപ്പോള്‍ കെ.എം മൗലവി സാഹിബിന്റെ നേതൃത്വത്തില്‍ എല്ലാവരും നമസ്‌കരിച്ചു. ഒന്നാമത്തെ റക്അത്തില്‍ കൈ നെഞ്ചത്ത് വെച്ചും (സലഫി), രണ്ടാമത്തെ റക്അത്തില്‍ കൈ നെഞ്ചിനു താഴെ വെച്ചും (ശാഫിഈ), മൂന്നാമത്തെ റക്അത്തില്‍ പൊക്കിളിനു താഴെ വെച്ചും (ഹനഫി), നാലാമത്തേതില്‍ കൈകെട്ടാതെയുമാണ് (മാലിക്, ഹമ്പലി) കെ.എം മൗലവി നമസ്‌കരിച്ചത്. വളരെ ചെറിയ കുട്ടിയായിരുന്ന ഞാന്‍ ഈ രീതിയെപ്പറ്റി മൗലവി സാഹിബിനോട് ചോദിച്ചപ്പോള്‍ 'ശാഫിഈ, അബൂഹനീഫ, മാലിക് എന്നീ മഹാ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് നമസ്‌കരിച്ചത്. അവരെ നാം ധിക്കരിക്കാന്‍ പാടില്ലല്ലോ' എന്ന മറുപടിയാണ് ലഭിച്ചത്.....................(പ്രബോധനം വാരിക നവംബര്‍ 17 ലക്കം 23, കത്തുകള്‍ .ഡോ. എം.പി അബൂബക്കര്‍ - അഡീഷ്‌നല്‍ ഡയറക്ടര്‍(ഹെല്‍ത്ത്, രാമനാട്ടുകര )

                            ഈ പരാമര്‍ശം  വായിച്ചപ്പോള്‍ എന്റെ ജീവിതത്തിലെ ഒരനുഭവം പങ്കു വെക്കണം എന്ന് തോന്നുകയാണ്. ഞാന്‍ വാടാനപ്പള്ളി ഇസ്ലാമിയ കോളേജില്‍ വിധ്യാര്തിയ്യയിരിക്കുന്ന കാലം (1975-1980) സ്ഥാപനത്തിന്റെ നിര്‍മാണത്തിനു തുടക്കം കുറിക്കുകയും വളര്‍ച്ചയില്‍ അനല്പമായ പങ്കു വഹിക്കുകയും ആദ്യകാല പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ടിക്കുകയും ചെയ്ത വീ. പി കുഞ്ഞുകുഞ്ഞു മൊയ്ദീന്‍  കുട്ടി സാഹിബ്‌ (അള്ളാഹു അദ്ദേഹത്തിനു ദീര്‍ഘായുസ്സും ആരോഘ്യവും നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ ) അന്ന് ഇങ്ങനെ നാല് റക്അത്തഉകളില്‍ നാല് വിധത്തില്‍ കൈകള്‍ വെക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ വിദ്യാര്‍ഥി മാനസികാവസ്ഥയില്‍ അധെഹത്തോട് അത് ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും പില്‍കാല വിഞാനിക വികാസത്തില്‍ അദ്ദേഹം  ഈ കെ എം  മൌലവിയും മറ്റു നവോത്തന കാലഘട്ടത്തിലെ പണ്ഡിതന്മാരും ഒക്കെ ചെയ്തത് തന്നെയാണ് ചെയ്തത് എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.

അവിടത്തെ കോര്‍സ് കഴിഞ്ഞു ഞാന്‍ ജോലി ആവശ്യാര്‍ത്ഥം കാക്കനാട് പ്രദേശത്ത് എത്തി.അവിടെസിവില്‍ സ്റ്റേഷന്നു  സമീപമുള്ള  മസ്ജിദുല്‍ ഹുദയില്‍ പള്ളിക്കര സെയ്ദ് സഹിബി(മര്‍ഹൂം )നോടൊപ്പം മദ്രസ്സ അധ്യാപകനായും പള്ളി ഇമാമായും ജോലിയില്‍ പ്രവേശിച്ചു.
ആദ്യ ദിവസങ്ങളില്‍ ഞാന്‍ നമസ്കാരാനന്തരം കൂട്ട പ്രാര്‍തന നടത്തിയില്ല .സുബുഹിയില്‍ കുനൂത്തു ഒതിയില്ല ......മൂന്നാം ദിവസം എനിക്ക് ഒരു കാര്യം വ്യക്തമായി .പിന്നില്‍ ആളുടെ എണ്ണം കുറയുന്നു എന്ന്.ഞാന്‍ രണ്ടു മൂന്നു പേരോട് കാര്യങ്ങള്‍ അന്വേഷിച്ചു.കൂട്ടപ്രാര്തനയും ഖുനൂതും ഇല്ലാത്തതാണ് ആളുകള്‍  പിന്‍വലിയാന്‍ കാരണം എന്നവര്‍ പറഞ്ഞു. ഞാന്‍ ഓരോരുത്തരെയും കണ്ടു അതാണ്‌ പ്രശ്നമെങ്കില്‍ അതിന്റെ പേരില്‍ നിങ്ങള്‍ വരാതിരിക്കരുതെന്നു ആവശ്യപ്പെടുകയും ഖുനൂതും കൂട്ട പ്രാര്തനയും ആരംഭിക്കുകയും ചെയ്തു. തുടര്ര്നു ഏതാനും നാളുകള്‍ക്കു ശേഷം ഇതേ ആളുകള്‍ തന്നെ കൂട്ട  പ്രാര്‍ത്ഥന ഇല്ലാതെയും ഖുനൂത് ഇല്ലാതെയും എന്റെ പിന്നില്‍ നമസ്കരിക്കാന്‍ പാകത്തില്‍ അവര്‍ക്ക് ഞാന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു.

ഇത് പോലെ തന്നെ തരാവീഹു നമസ്കാരം .....എന്റെ ആദ്യകാലങ്ങളില്‍ ഇരുപത്തിമൂന് റക്അത്തില്‍ ആണ് നമസ്കരിച്ചത്. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു റമദാനില്‍ ഞാന്‍ എല്ലാവരോടുമായി അനുവാദത്തോടെ പതിനൊന്നു റക്അത്തില്‍ നമസ്കാരം നിര്‍വ്വഹിച്ചു . പിന്നെ ആളുകള്‍ക്ക് ഈ പതിനൊന്നില്‍ തുടര്‍ന്നാല്‍ മതി എന്നായി. ഞാന്‍ അവിടം വിടുന്നത് വരെ കൂട്ടപ്രാര്‍ത്ഥന ഇല്ലാതെയും ഖുനൂത് ഇല്ലാതെയും തരാവീഹു പതിനോന്നായും തന്നെയാണ് നിര്‍വഹിച്ചത് .അവിടെയും ഉണ്ടായ ഒരു ദുരനുഭവം റമദാനിലെ വിത്രില്‍ ഖുനൂത് ഓതി എന്നതിന്റെ പേരില്‍ പിരിഞ്ഞു പോയ മുജാഹിദ് സുഹ്ര്തുക്കളില്‍ നിന്നുള്ളതാണ് .