Saturday, November 26, 2016

285. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (2-5) 25-11-16.


സുഹൃത്തെ,
കാഫിറുകളുടെ ദൈവം എന്നും എല്ലായിടത്തും ഒരുപോലെയല്ല. വ്യക്തി, സമൂഹം, രാജ്യം, കാലം ഇവ മാറുന്നതിനനുസരിച്ച് ദൈവങ്ങളും മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇന്നലെ വരെയില്ലാത്ത ദൈവങ്ങൾ ഇന്ന് പുതുതായി ഉടലെടുക്കുകയും അവരോധിക്കപ്പെടുകയും ചെയ്യുന്നു. നാളെയും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

സഹോദരാ, എനിക്ക് താങ്കളോട് പറയാനുള്ളത് ഇതാണ്. പ്രപഞ്ച സൃഷ്ടാവ് ഉദ്ധേശിച്ചിരുന്നുവെങ്കിൽ മനുഷ്യ കുലത്തെയൊന്നാകെ ഏകദൈവ വിശ്വാസികളായിത്തന്നെ സൃഷ്ടിക്കുമായിരുന്നു.
പക്ഷേ, ദൈവം തമ്പുരാൻ  ഒരു പരീക്ഷണമെന്ന നിലയിൽ ആ മേഖലയിൽ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.

ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഏകദെെവത്വമോ ബഹുദൈവത്വമോ എനിക്കും താങ്കൾക്കും തെരഞ്ഞെടുക്കാം.
അതിന്റെ മേലെ നിയന്ത്രണം ഏർപ്പെടുത്താനോ ബലാൽക്കാര നടപടികൾ സ്വീകരിക്കാനോ ഒരു സൃഷ്ടിക്കും അധികാരമില്ല.
അതേ സമയം പരസ്പര ബോധവൽക്കരണത്തിലൂടെയും ആശയക്കൈമാറ്റങ്ങളിലൂടെയും മനസ്സുകളെ  ബോധ്യപ്പെടുത്താനും മാറ്റങ്ങൾക്ക് വിധേയമാക്കാനും
ജീവിക്കുന്ന ചുറ്റുപാട് അനുവദിക്കുന്ന സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിശ്രമിക്കാവുന്നതുമാണ്.