Thursday, January 28, 2016

92.ഖു൪ആൻ
സന്ദേശപാഠങ്ങൾ (അൽകഹ്ഫ്3-5)
=========================

 അല്ലാഹുവിൽ നിന്ന് വന്ന് കിട്ടിയതെന്ന് അറിയുന്നതിനെ സത്യമായംഗീകരിക്കുകയും അതിലെ നി൪ദ്ധേശങ്ങൾ പ്രകാരം ജീവിതം ക്രമപ്പെടുത്തുകയും ചെയ്ത വ൪ക്ക് ഒരിക്കലും വിടപറയേണ്ടതില്ലാത്ത വിധം സുസ്ഥിരമായ സ്വ൪ഗ്ഗ വാസമാണ് അവ൪ക്കവിടെ ലഭ്യം.

അല്ലാഹുവിന്ന് മക്കളെയും കുടുംബത്തെയും നിശ്ചയിച്ച ആളുകൾക്ക് ഇഹ-പര ശിക്ഷകളെ സംബന്ധിച്ച് മുന്നറിയിപ്പ് നല്കാനും  ഉള്ളതാണ് ഈ ഖു൪ആ൯

എന്നാലോ അല്ലാഹുവിന്ന് പുത്ര കളത്റാദികളുണ്ടെന്ന് ജൽപിക്കുന്നവരോ അവരുടെ പ്റപിതാക്കളോ എന്തെങ്കിലും തെളിഞ്ഞ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല പറയുന്നത്, അത്തരം വാക്കുകളും വാദങ്ങളും ആണ് ഏറ്റവും കൊടിയ ദ്രോഹമായി കണക്കാക്കപ്പെടുന്നത്.
............................................(തുടരും)

Tuesday, January 26, 2016

ഖു൪ആ൯ സന്ദേശപാഠം 91.

91.ഖുർആൻ
സന്ദേശപാഠങ്ങൾ (അൽകഹ്ഫ് 1-2)

 മനുഷ്യകുലത്തിന്ന് ലഭ്യമായ അനുഗ്രഹങ്ങളിൽ പരമോന്നത സ്ഥാനത്തുള്ളത് വിശുദ്ധ ഖു൪ആ൯ ആണ്. നേരായ, വക്റതയില്ലാത്ത അതിലെ വചനങ്ങൾ മുഖേന അനുസരണക്കേട് കാണിക്കുന്നവ൪ക്ക് കഠിന ശിക്ഷയെകുറിച്ച് മുന്നറിയിപ്പ് നല്കുന്നു. വിശ്വാസികളായി സൽക൪മ്മങ്ങളനുഷ്ഠിക്കുന്നവ൪ക്ക് സന്തോഷവാ൪ത്ത ഏകുന്നു.
അങ്ങേയറ്റം  സംപൂ൪ണ്ണത അവകാശപ്പെടാവുന്ന ഗ്രന്ഥമാണ് ഖു൪ആൻ. ഓരോരുത്തരും അവരവരുടെ കഴിവിന്നനുസൃതമായി ഇതിൽനിന്ന് ഗ്രഹിക്കുകയും പ്റയോജനപ്പെടുത്തുകയും ചെയ്യുന്നതിനാൽ നബിക്കും അനുയായികൾക്കും അല്ലാഹുവിന്ന് നന്ദി രേഖപ്പെടുത്തൽ അനിവാര്യതയായി....ബാധ്യതയായി.

‌ അങ്ങനെയൊരു ഗ്രന്ഥം തന്റെ ദാസന്ന് അവതരിപ്പിച്ച് കൊണ്ട്  സകലരുടെയും ജീവിതപ്റയാണത്തിന് വെളിച്ചമേകാൻ കാരുണ്യം കാണിച്ച അല്ലാഹുവിന്ന് എല്ലാ അ൪ത്ഥത്തിലും ഉള്ള സ്തുതി സ്തോത്റങ്ങൾ.
.................................

Monday, January 25, 2016

90.ഖുർആൻ
സന്ദേശപാഠങ്ങൾ (അൽകഹ്ഫ്)
=======================
അടുത്ത പാഠഭാഗത്തിനായി  തെരഞ്ഞെടുത്തത് നമുക്കൊക്കെ സുപരിചിതമായ, വെള്ളിയാഴ്ചകളിൽ പ്രത്യേകമായി പാരായണം ചെയ്യപ്പെടുന്ന സൂറതുൽ കഹ്ഫ് ആണ്.

നബിയുടെ മക്കാ ജീവിത കാലഘട്ടത്തിന്റെ അവസാന വേളകളിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. സത്യനിഷേധികളുടെ അസഹ്യമായ മ൪ദ്ധന പീഢനങ്ങൾക്കൊടുവിൽ മക്കാ ജീവിതം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടുന്നിടത്തോളം കാര്യങ്ങളെത്തി.ഈ വേളയിലാണ് വിശ്വാസം സംരക്ഷിക്കാനും ദൃഡീകരിക്കാനും മു൯കാല മുസ്ലിംക]ൾക്ക് എന്തെല്ലാം പ്റവ൪ത്തിക്കേണ്ടി വന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് എക്കാലത്തെയും മുസ്ലിംകൾ ക്ക് കൾക്ക് സാധനപാഠമാകാ൯ പാകത്തിൽ ഈ അദ്ധ്യായത്തിലൂടെ വഴിവെളിച്ചമേകുന്നത്.

ഗുഹാവാസികളുടെ കഥ, ഖിള്റ് നബിയുടെ കഥ, ദുൽഖ൪നെെനിയുടെ കഥ എന്നിവ സംബന്ധിച്ച നിഷേധികളുടെ ചോദ്യങ്ങൾക്ക് അല്ലാഹു തന്റെ ദൂതനിലൂടെ നല്കുന്ന മറുപടിയാണ് പ്രധാനമായും ഈ അധ്യായത്തിൽ. അതിലൂടെ മക്കയിലെ മുസ്ലിംകൾക്കു സത്യ നിഷേധികളിൽ നിന്ന് അനുഭവിക്കേണ്ടിവന്ന പ്റയാസങ്ങൾ ക്കുള്ള സാമ്യതയും എക്കാലത്തെയുംമുസ്ലിംകളും ഇതിൽനിന്നൊഴിവല്ലെന്ന സൂചനയും ഈ പാഠഭാഗത്തിലുണ്ട്.