Wednesday, November 21, 2012

ഒരനുഭവം

വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലെ എന്റെ വീട്ടില്‍ കെ.എം മൗലവി, സീതിസാഹിബ്, നെല്ലിയില്‍ അബൂബക്കര്‍ ഹാജി, കുട്ട്യാമു സാഹിബ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഐക്യസംഘത്തിന്റെ (മുജാഹിദ്) ഒരു കമ്മിറ്റി യോഗം നടക്കുകയായിരുന്നു.
നമസ്‌കാര സമയമായപ്പോള്‍ കെ.എം മൗലവി സാഹിബിന്റെ നേതൃത്വത്തില്‍ എല്ലാവരും നമസ്‌കരിച്ചു. ഒന്നാമത്തെ റക്അത്തില്‍ കൈ നെഞ്ചത്ത് വെച്ചും (സലഫി), രണ്ടാമത്തെ റക്അത്തില്‍ കൈ നെഞ്ചിനു താഴെ വെച്ചും (ശാഫിഈ), മൂന്നാമത്തെ റക്അത്തില്‍ പൊക്കിളിനു താഴെ വെച്ചും (ഹനഫി), നാലാമത്തേതില്‍ കൈകെട്ടാതെയുമാണ് (മാലിക്, ഹമ്പലി) കെ.എം മൗലവി നമസ്‌കരിച്ചത്. വളരെ ചെറിയ കുട്ടിയായിരുന്ന ഞാന്‍ ഈ രീതിയെപ്പറ്റി മൗലവി സാഹിബിനോട് ചോദിച്ചപ്പോള്‍ 'ശാഫിഈ, അബൂഹനീഫ, മാലിക് എന്നീ മഹാ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് നമസ്‌കരിച്ചത്. അവരെ നാം ധിക്കരിക്കാന്‍ പാടില്ലല്ലോ' എന്ന മറുപടിയാണ് ലഭിച്ചത്.....................(പ്രബോധനം വാരിക നവംബര്‍ 17 ലക്കം 23, കത്തുകള്‍ .ഡോ. എം.പി അബൂബക്കര്‍ - അഡീഷ്‌നല്‍ ഡയറക്ടര്‍(ഹെല്‍ത്ത്, രാമനാട്ടുകര )

                            ഈ പരാമര്‍ശം  വായിച്ചപ്പോള്‍ എന്റെ ജീവിതത്തിലെ ഒരനുഭവം പങ്കു വെക്കണം എന്ന് തോന്നുകയാണ്. ഞാന്‍ വാടാനപ്പള്ളി ഇസ്ലാമിയ കോളേജില്‍ വിധ്യാര്തിയ്യയിരിക്കുന്ന കാലം (1975-1980) സ്ഥാപനത്തിന്റെ നിര്‍മാണത്തിനു തുടക്കം കുറിക്കുകയും വളര്‍ച്ചയില്‍ അനല്പമായ പങ്കു വഹിക്കുകയും ആദ്യകാല പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ടിക്കുകയും ചെയ്ത വീ. പി കുഞ്ഞുകുഞ്ഞു മൊയ്ദീന്‍  കുട്ടി സാഹിബ്‌ (അള്ളാഹു അദ്ദേഹത്തിനു ദീര്‍ഘായുസ്സും ആരോഘ്യവും നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ ) അന്ന് ഇങ്ങനെ നാല് റക്അത്തഉകളില്‍ നാല് വിധത്തില്‍ കൈകള്‍ വെക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ വിദ്യാര്‍ഥി മാനസികാവസ്ഥയില്‍ അധെഹത്തോട് അത് ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും പില്‍കാല വിഞാനിക വികാസത്തില്‍ അദ്ദേഹം  ഈ കെ എം  മൌലവിയും മറ്റു നവോത്തന കാലഘട്ടത്തിലെ പണ്ഡിതന്മാരും ഒക്കെ ചെയ്തത് തന്നെയാണ് ചെയ്തത് എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.

അവിടത്തെ കോര്‍സ് കഴിഞ്ഞു ഞാന്‍ ജോലി ആവശ്യാര്‍ത്ഥം കാക്കനാട് പ്രദേശത്ത് എത്തി.അവിടെസിവില്‍ സ്റ്റേഷന്നു  സമീപമുള്ള  മസ്ജിദുല്‍ ഹുദയില്‍ പള്ളിക്കര സെയ്ദ് സഹിബി(മര്‍ഹൂം )നോടൊപ്പം മദ്രസ്സ അധ്യാപകനായും പള്ളി ഇമാമായും ജോലിയില്‍ പ്രവേശിച്ചു.
ആദ്യ ദിവസങ്ങളില്‍ ഞാന്‍ നമസ്കാരാനന്തരം കൂട്ട പ്രാര്‍തന നടത്തിയില്ല .സുബുഹിയില്‍ കുനൂത്തു ഒതിയില്ല ......മൂന്നാം ദിവസം എനിക്ക് ഒരു കാര്യം വ്യക്തമായി .പിന്നില്‍ ആളുടെ എണ്ണം കുറയുന്നു എന്ന്.ഞാന്‍ രണ്ടു മൂന്നു പേരോട് കാര്യങ്ങള്‍ അന്വേഷിച്ചു.കൂട്ടപ്രാര്തനയും ഖുനൂതും ഇല്ലാത്തതാണ് ആളുകള്‍  പിന്‍വലിയാന്‍ കാരണം എന്നവര്‍ പറഞ്ഞു. ഞാന്‍ ഓരോരുത്തരെയും കണ്ടു അതാണ്‌ പ്രശ്നമെങ്കില്‍ അതിന്റെ പേരില്‍ നിങ്ങള്‍ വരാതിരിക്കരുതെന്നു ആവശ്യപ്പെടുകയും ഖുനൂതും കൂട്ട പ്രാര്തനയും ആരംഭിക്കുകയും ചെയ്തു. തുടര്ര്നു ഏതാനും നാളുകള്‍ക്കു ശേഷം ഇതേ ആളുകള്‍ തന്നെ കൂട്ട  പ്രാര്‍ത്ഥന ഇല്ലാതെയും ഖുനൂത് ഇല്ലാതെയും എന്റെ പിന്നില്‍ നമസ്കരിക്കാന്‍ പാകത്തില്‍ അവര്‍ക്ക് ഞാന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു.

ഇത് പോലെ തന്നെ തരാവീഹു നമസ്കാരം .....എന്റെ ആദ്യകാലങ്ങളില്‍ ഇരുപത്തിമൂന് റക്അത്തില്‍ ആണ് നമസ്കരിച്ചത്. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു റമദാനില്‍ ഞാന്‍ എല്ലാവരോടുമായി അനുവാദത്തോടെ പതിനൊന്നു റക്അത്തില്‍ നമസ്കാരം നിര്‍വ്വഹിച്ചു . പിന്നെ ആളുകള്‍ക്ക് ഈ പതിനൊന്നില്‍ തുടര്‍ന്നാല്‍ മതി എന്നായി. ഞാന്‍ അവിടം വിടുന്നത് വരെ കൂട്ടപ്രാര്‍ത്ഥന ഇല്ലാതെയും ഖുനൂത് ഇല്ലാതെയും തരാവീഹു പതിനോന്നായും തന്നെയാണ് നിര്‍വഹിച്ചത് .അവിടെയും ഉണ്ടായ ഒരു ദുരനുഭവം റമദാനിലെ വിത്രില്‍ ഖുനൂത് ഓതി എന്നതിന്റെ പേരില്‍ പിരിഞ്ഞു പോയ മുജാഹിദ് സുഹ്ര്തുക്കളില്‍ നിന്നുള്ളതാണ് .

Saturday, September 22, 2012

'ഞാനും നമ്മളും'

'ഞാനി'ല്‍ നിന്നും 'നമ്മളി'ലേക്ക്

പ്രകാശരേഖ
Glob
ചിനു അക്വബെയുടെ 'സര്‍വ്വം ശിഥിലമാകുന്നത്' എന്ന നോവലിലെ ഇച്ചെണ്ടു പ്രാര്‍ഥിച്ചത് ഇങ്ങിനെയാണ്. 'ഞങ്ങള്‍ പണം വേണമെന്ന് അപേക്ഷിക്കുന്നില്ല. എന്തെന്നാല്‍ ആരോഗ്യവും സന്തതികളും ഉള്ള ആള്‍ക്ക് സമ്പത്ത് ഉണ്ടായിരിക്കും. കൂടുതല്‍ പണം വേണമെന്നല്ല, കൂടുതല്‍ സ്വന്തക്കാര്‍ വേണമെന്നാണ് പ്രാര്‍ഥിക്കുന്നത്. ബന്ധുക്കള്‍ ഉള്ളതു കൊണ്ടാണ് നമ്മള്‍ മൃഗങ്ങളെക്കാള്‍ ശ്രേഷ്ടരായിരിക്കുന്നത്. ഒരു മൃഗം വേദനയുള്ള ഭാഗം മരത്തില്‍ ഉരസുമ്പോള്‍ മനുഷ്യര്‍ അയാളുടെ ബന്ധുവിനോട് തടവിക്കൊടുക്കുന്നതിന് ആവശ്യപ്പെടും. (ഉദ്ദരണം: കെ.ഇ.എന്‍ സംസ്‌കരാരത്തിലെ സംഘര്‍ഷങ്ങള്‍)
'വിപത്ത് ഒരവയവത്തെ ബാധിക്കുമ്പോള്‍ മറ്റവയവങ്ങള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ദുരിതത്തില്‍ നിങ്ങള്‍ക്ക് സഹാനുഭൂതിയില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനെന്ന പേരിന് അര്‍ഹനല്ല'
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ മര്‍ദ്ദിതരുടെ മോചനത്തിനായി പൊരുതിയതിന്റെ പേരില്‍ മുപ്പതോളം കൊല്ലം ജയിലില്‍ കഴിയേണ്ടി വന്ന നെല്‍സണ്‍ മണ്ഡേലയുടെ മുമ്പില്‍ ഭരണകൂടം ജയില്‍ മോചനത്തിനായി സമര്‍പ്പിച്ച നിബന്ധനകള്‍ നിരാകരിച്ചു കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു:'ദക്ഷിണാഫ്രിക്കന്‍ സമൂഹത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നത് വരെ സര്‍ക്കാറിന്റെ സന്ധിവ്യവസ്ഥകള്‍ സ്വീകരിക്കുവാനോ അധികാരി വര്‍ഗവുമായി അനുരഞ്ജനത്തിലേര്‍പ്പെടാനോ എനിക്ക് സാധ്യമല്ല. എന്റെ സ്വാതന്ത്ര്യം സമൂഹത്തിന്റെ സ്വാതന്ത്ര്യമാണ്. അതിലുള്ള വിവേചനം എനിക്ക് അസഹ്യമാണ്.'
'എന്റെ ജയില്‍ മോചനത്തിന് വേണ്ടി ദക്ഷിണാഫ്രിക്കന്‍ ജനതയുടെ അവകാശങ്ങള്‍ അവഗണിക്കാനോ സര്‍ക്കാറുമായി വിലപേശാനോ ഞാന്‍ സന്നദ്ധനല്ല. എന്റെ ജനത നിന്ദ്യത സഹിക്കുന്നതിലേറെ ജയിലിലെ മരണമാണെനിക്കഭികാമ്യം.'
'ഞാന്‍' എന്ന പദം സ്വന്തത്തെയും സ്വാര്‍ഥതയെയും പ്രതിനിധീകരിക്കുന്നു. അത് വ്യക്തിയുടെയും അവന്റെ അഹംബോധത്തിന്റെയും പ്രതീകമാണ്. 'നമ്മള്‍' സമൂഹത്തെതും സാമൂഹ്യമനസ്സിനെയും പ്രകാശിപ്പിക്കുന്നു. മുഴുവന്‍ മനുഷ്യരിലും ഇരുവികാരങ്ങളുമുണ്ടായിരിക്കും. അനുപാതങ്ങളിലേ അന്തരമുണ്ടാവുകയുള്ളൂ. ചിലതിലെ 'ഞാന്‍' 'നമ്മളെ' നിശ്ശേഷം നശിപ്പിക്കുന്നതാണ്. മറ്റു ചിലരിലെ 'ഞാന്‍' നമുക്ക് വഴിമാറിക്കൊടുക്കുന്നു. എന്നാല്‍ സമൂഹത്തിന് വേണ്ടി സ്വന്തം താല്പര്യങ്ങള്‍ സമര്‍പ്പിക്കാന്‍ സന്നദ്ധമാവുന്നവര്‍ വളരെ വിരളമായിരിക്കും. ഏറെപ്പേരും 'ഞാനിന്റെ' അവശിഷ്ടം മാത്രം 'നമ്മള്‍ക്ക്' നല്‍കുന്നവരായിരിക്കും.
മറ്റുള്ളവരുടെ സുഖ ദു:ഖങ്ങളും സന്തോഷ സന്താപങ്ങളും നേട്ടകോട്ടങ്ങളും തന്റെതായി അനുഭവിക്കപ്പെടുന്ന സാമൂഹികാവബോധമുള്ളവര്‍ക്ക് മാത്രമേ സ്വാര്‍ഥമോഹങ്ങളുടെ തടവറകളില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയുള്ളൂ. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം സ്വാതന്ത്ര്യം ത്യജിക്കാനും യുദ്ധമില്ലാത്ത ലോകത്തിനായി അന്തരംഗത്തെ യുദ്ധക്കളമാക്കാനും ശാന്തത നിറഞ്ഞ നാളെയുടെ നിര്‍മ്മിതിക്ക് അശാന്തി അനുഭവിക്കാനും വരും തലമുറയുടെ വിജയത്തിനായി ത്യാഗം അനുഭവിക്കാനും അത്തരക്കാര്‍ക്കേ സാധിക്കുകയുള്ളൂ. അവ്വിധമുള്ള ആളുകളുടെ ആധിക്യത്തിലാണ് സമൂഹത്തിന്‍രെ സമുന്നതിയും നാടിന്റെ നേട്ടവും നിലകൊള്ളുന്നത്.
'നമ്മള്‍ക്ക'് വേണ്ടി 'ഞാനിനെ' കുരുതികൊടുക്കാന്‍ കഴിയുന്ന കുറെയാളുകളെങ്കിലുമില്ലാത്ത രാഷ്ട്രവും ജനതയും അതിവേഗം തളര്‍ന്ന് തകര്‍ന്ന് പോകും. മനുഷ്യരാശി ഇന്നനുഭവിക്കുന്ന സകലവിധ സുഖസൗകര്യങ്ങളും ലോകം നേടിയ നിഖില നേട്ടങ്ങളും സ്വാര്‍ഥത്തെ തോല്‍പിച്ച സാമൂഹ്യബോധത്തിന്റെ സംഭാവനകളത്രെ.
ഇസ്്‌ലാം മനുഷ്യനെ സ്വാര്‍ഥതയില്‍ നിന്ന് സാമൂഹികതയിലേക്ക് നയിക്കുന്നു. അതിലെ ആരാധനാ കര്‍മ്മങ്ങളും പ്രാര്‍ഥനകളും മനുഷ്യനെ 'ഞാനി'ല്‍ നിന്ന് നമ്മളിലേക്ക് നയിക്കുന്നു. അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലെ എല്ലാ നിര്‍ബന്ധ പ്രാര്‍ഥനകളും 'ഞങ്ങള്‍' ക്ക് വേണ്ടിയാണ്. 'എനിക്ക്' വേണ്ടിയല്ല. അവയിലൊന്ന് ആദിമനുഷ്യന്‍ മുതല്‍ ലോകാവസാനം വരെയുള്ള എല്ലാ നാടുകളിലും തലമുറകളിലെയും സച്ചരിതരായ മുഴുവന്‍ ആളുകളുടെയും സമധാനത്തിനും രക്ഷക്കും വേണ്ടിയുള്ളതാണ്. ഇങ്ങനെ ഇസ്‌ലാം വിശ്വാസിയെ കാല, ദേശ, വര്‍ഗ, വര്‍ണദേതങ്ങള്‍ക്കധീതനായ വിശ്വപൗരനാക്കി മാറ്റുന്നു.

Tuesday, May 22, 2012

സ്നേഹസ്വരൂപനായ ദൈവം

.......................സ്നേഹസ്വരൂപനായ ദൈവത്തെയാണ് വേദ ഗ്രന്ഥങ്ങള്‍ നമുക്ക് പരിചയപ്പെടുത്തിത്തന്നത്‌ .ഖേദകരമെന്ന് പറയട്ടെ നാം മനസ്സിലാക്കിയ ദൈവം പക്ഷെ ക്രൂരനായിരുന്നു.അതിനൊരു പുരാവൃത്തമുണ്ട് .മനുഷ്യന്നു ഉപകാരപ്രദമായ അഗ്നി മോഷ്ടിച്ച് നല്‍കുക വഴി 'തെറ്റുകാരനായിത്തീര്‍ന്ന 'പ്രോമിത്യൂസിനെ നിരന്തര ശിക്ഷയ്ക്ക് വിധേയനാക്കുന്ന ഗ്രീക്ക് ഐതിഹ്യത്തിലെ ദയാരഹിതനായ ദൈവമാണ് ഇന്നും നമ്മില്‍ മഹാ  ഭൂരിപക്ഷത്തിന്റെയും വിശ്വാസത്തെ സ്വാധീനിക്കുന്നത്! .ഒപ്പം എക്കാലത്തെയും പൌരോഹിത്ത്യം പൊതുജനങ്ങളില്‍ കേട്ടിയെല്പിച്ച ദൈവസങ്കല്പവും ക്രൂരതയുടെ പര്യായം ആയിരുന്നു. ഹിംസയും ശത്രുതയും കിടമത്സരങ്ങളും ആണ് ബഹുദൈവ വിശ്വാസങ്ങളുടെ മുഘാ മുദ്ര .മരുഘാഗത്തു ദൈവം ഏകനാണെന്ന് വാടിച്ചവരിലും അക്ഷന്തവ്യമ്മായ വ്യതിയാനങ്ങള്‍ ഉണ്ടായി .ചെയ്യുന്ന ഓരോ കുറ്റങ്ങള്‍ക്കും മനുഷ്യരെ കരുണാ ലെഷമെന്യേ പിടിച്ചു ശിക്ഷിക്കുന്ന ഉഗ്ര രൂപിയായ ദൈവത്തെയാണ് ചില വിശ്വാസാചാരങ്ങളില്‍ കാണുന്നതെങ്കില്‍ മകനോട്‌ എല്ലാം ക്ഷമിക്കുന്ന പിതാവിന്റെ ദൗര്‍ബല്യത്തില്‍ ദൈവസങ്കല്പത്തെ അതിവികൃതമായി അട്ടി മരിക്കുകയും പരിശുദ്ധനായ ദൈവത്തെ മനുഷ്യ പ്രകൃതിയിലേക്കും മാനുഷിക സ്വഭാവങ്ങളിള്‍ക്കും താഴ്ത്തി ക്കെട്ടുകയും ചെയ്തു മറ്റു ചിലര്‍......................
                              വിശദമായ വായനക്കും പഠനത്തിനും ജമാല്‍ കടന്നപ്പള്ളി രചിച്ചു ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൌസ് ,കോഴിക്കോട് പ്രസിദ്ധീകരിച്ച  അല്ലാഹുവിനെ സ്നേഹിക്കുക എന്ന പുസ്തകം അവലംബിക്കുക

Thursday, January 26, 2012

മുസ്ലിമാണോ?...... എങ്കില്‍

                       ''മുസ്ലിങ്ങളെ ,നിങ്ങള്‍ ജീവ ധനാദികളില്‍ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും.വേദ വിശ്വാസികളില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ദ്രോഹകരമായ വര്‍ത്തമാനങ്ങള്‍ നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും.ഈ അവസരങ്ങളില്‍ എല്ലാം നിങ്ങള്‍ സഹനത്തിന്റെയും ദൈവ ഭക്തിയുടെയും പാതയില്‍ ഉറച്ചു നില്കുന്നുവെങ്കില്‍ അത് മഹത്തായ സാഹസമത്രെ.''( വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 3 : വചനം 186 )
                          ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് യൂസുഫുല്‍ ഖാര്‍ദാവി തന്റെ അസ്സ്വബ്രു ഫില്‍ ഖുര്‍ആന്‍ എന്നാ ഗ്രന്ഥത്തില്‍ എഴുതുന്നു:  ''പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ചില വസ്തുതകളിലേക്ക് ഈ സൂക്തം വിരല്‍ ചൂണ്ടുന്നു.
1 .                     വേദക്കാരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും കേള്‍കേണ്ടി വരുന്ന ചീത്ത വാക്കുകളെ 'ധാരാളം ' എന്ന് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു .വിശ്വാസികളുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ വികലമാക്കാനും അവരെ അപകീര്തിപ്പെടുതാനും അവരുടെ ചരിത്രത്തില്‍ സംശയങ്ങള്‍ ജനിപ്പിക്കാനുമായി ശത്രുക്കള്‍ വാചിക യുദ്ധം പ്രഖ്യാപിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. മറച്ചു വെക്കലും മാറ്റി ത്തിരുത്തലും വ്യാജ ആരോപണം നടതലും ആണ് ഈ പോരാട്ടത്തിലെ അവരുടെ ആയുധങ്ങള്‍ .അത്തരം സന്ദര്‍ഭങ്ങളില്‍ സത്യാ വിശ്വാസികള്‍ പതറാതെ ഉറച്ചു നില്‍ക്കണം ''.
                         ഇതേ സൂക്തത്തിന്റെ തുടര്‍ച്ചയായി അല്ലാഹു തുടരുന്നു : 
''ഈ വേദവാഹകരെ,അല്ലാഹു അവരില്‍ നിന്ന് വാങ്ങിയ പ്രതിഞ്ഞ ഒന്ന് ഓര്‍മിപ്പിക്കുക. 'നിങ്ങള്‍ വേദ ഉപദേശങ്ങള്‍  ജനങ്ങള്‍ക്ക്‌ വിവരിച്ചു കൊടുക്കേണ്ടതുണ്ട്.അവ ഒളിപ്പിച്ചു വെക്കാന്‍ പാടില്ല.' പക്ഷെ അവര്‍ വേദത്തെ പുറകോട്ടു വലിച്ചെറിഞ്ഞു.തുച്ചമായ വിലക്ക് വേണ്ടി അവരത് വിറ്റു കളഞ്ഞു .എത്ര നീചമായ ഇടപാടാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്!.സ്വന്തം ചെയ്തികളില്‍ നിഗളിക്കുകയും തങ്ങള്‍ പ്രവര്ത്തിചിട്ടില്ലാത്ത
കാര്യങ്ങളുടെ പേരില്‍ സ്തുതിക്കപ്പെടനമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ജയിച്ചുവെന്ന് നീ ഒരിക്കലും കരുതേണ്ടതില്ല. അവര്‍ക്കായി നോവുന്ന ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്. ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിന്നുള്ളതാകുന്നു.അവന്റെ ശക്തി സകലത്തെയും ഉള്‍ക്കൊള്ളുന്നതാകുന്നു"(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 3 
: വചനം 187 -189 ).
                           ' തങ്ങള്‍ പ്രവര്ത്തിചിട്ടില്ലാത്ത കാര്യങ്ങളുടെ പേരില്‍ സ്തുടിക്കപ്പെടനമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നവര്‍  ' എന്നതിന്റെ വിശദീകരണത്തില്‍ മൌലാന മൌദൂദി തന്റെ വിശ്വ പ്രസിദ്ധമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ കുറിച്ചതിങ്ങനെ:  ഉദാഹരണമായി താന്‍ വലിയ ഭക്തനും പണ്ഡിതനും ധര്മിഷ്ടനും മതസേവകനും
പരിഷ്കര്താവും സമുദായ നേതാവുമൊക്കെ ആണെന്ന് പ്രകീര്തിക്കപ്പെടാന്‍ ഒരാള്‍ കൊതിക്കുന്നു ,വാസ്തവമാകട്ടെ അയാള്‍ ഇതൊന്നുമല്ല താനും .അല്ലെങ്കില്‍ തന്നെപ്പറ്റി അര്പന ബോധമുള്ളവിശ്വസ്തനും ആത്മാര്‍ഥത ഉള്ളവനുമായ 
നേതാവാണെന്നും സമുദായ സേവനത്തില്‍ അഗ്രേസരന്‍ ആണെന്നും ആളുകളെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. കാര്യമാകട്ടെ നേര്‍ വിപരീതവും.( തഫ്ഹീമുല്‍ ഖുര്‍ആന്‍,വാല്യം 1 )
)