Monday, January 25, 2016

90.ഖുർആൻ
സന്ദേശപാഠങ്ങൾ (അൽകഹ്ഫ്)
=======================
അടുത്ത പാഠഭാഗത്തിനായി  തെരഞ്ഞെടുത്തത് നമുക്കൊക്കെ സുപരിചിതമായ, വെള്ളിയാഴ്ചകളിൽ പ്രത്യേകമായി പാരായണം ചെയ്യപ്പെടുന്ന സൂറതുൽ കഹ്ഫ് ആണ്.

നബിയുടെ മക്കാ ജീവിത കാലഘട്ടത്തിന്റെ അവസാന വേളകളിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. സത്യനിഷേധികളുടെ അസഹ്യമായ മ൪ദ്ധന പീഢനങ്ങൾക്കൊടുവിൽ മക്കാ ജീവിതം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടുന്നിടത്തോളം കാര്യങ്ങളെത്തി.ഈ വേളയിലാണ് വിശ്വാസം സംരക്ഷിക്കാനും ദൃഡീകരിക്കാനും മു൯കാല മുസ്ലിംക]ൾക്ക് എന്തെല്ലാം പ്റവ൪ത്തിക്കേണ്ടി വന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് എക്കാലത്തെയും മുസ്ലിംകൾ ക്ക് കൾക്ക് സാധനപാഠമാകാ൯ പാകത്തിൽ ഈ അദ്ധ്യായത്തിലൂടെ വഴിവെളിച്ചമേകുന്നത്.

ഗുഹാവാസികളുടെ കഥ, ഖിള്റ് നബിയുടെ കഥ, ദുൽഖ൪നെെനിയുടെ കഥ എന്നിവ സംബന്ധിച്ച നിഷേധികളുടെ ചോദ്യങ്ങൾക്ക് അല്ലാഹു തന്റെ ദൂതനിലൂടെ നല്കുന്ന മറുപടിയാണ് പ്രധാനമായും ഈ അധ്യായത്തിൽ. അതിലൂടെ മക്കയിലെ മുസ്ലിംകൾക്കു സത്യ നിഷേധികളിൽ നിന്ന് അനുഭവിക്കേണ്ടിവന്ന പ്റയാസങ്ങൾ ക്കുള്ള സാമ്യതയും എക്കാലത്തെയുംമുസ്ലിംകളും ഇതിൽനിന്നൊഴിവല്ലെന്ന സൂചനയും ഈ പാഠഭാഗത്തിലുണ്ട്.