Thursday, February 24, 2011

Quran Recitation Really beautiful-kuwait مشاري العفاسي

(19-25) അല്ലാഹുവിന്റെ ഈ ശത്രുക്കള്‍ നരകത്തിലേക്ക് പോകാന്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭമൊന്ന് ഓര്‍ത്തുനോക്കുക. അവരില്‍ മുന്‍ഗാമികള്‍, പിന്‍ഗാമികള്‍ എത്തിച്ചേരുന്നതുവരെ തടഞ്ഞുനിര്‍ത്തപ്പെടുന്നു. അങ്ങനെ എല്ലാവരും അവിടെ എത്തിച്ചേര്‍ന്നാലോ, ഇഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്താണെന്നതിന് അവരുടെ കണ്ണുകളും കാതുകളും ശരീരചര്‍മങ്ങളും അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നു. സ്വചര്‍മങ്ങളോടവര്‍ ചോദിക്കും: `നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞതെന്ത്?!` അവ ഉത്തരം കൊടുക്കും: `സകല വസ്തുക്കള്‍ക്കും സംസാരശേഷിയേകിയ അല്ലാഹു ഞങ്ങള്‍ക്കും സംസാരശേഷിയേകി.` അവന്‍ നിങ്ങളെ ആദ്യവട്ടം സൃഷ്ടിച്ചു. ഇനി അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നു. രഹസ്യമായി പാപങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍, സ്വന്തം കണ്ണുകളും കാതുകളും ചര്‍മങ്ങളും ഒരിക്കല്‍ അതിനെതിരെ സാക്ഷിപറയുമെന്ന വിചാരമേ നിങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത കര്‍മങ്ങളില്‍ മിക്കതും അല്ലാഹു അറിയുന്നില്ല എന്നായിരുന്നുവല്ലോ വിചാരം. സ്വന്തം വിധാതാവിനെക്കുറിച്ച് പുലര്‍ത്തിയ ഈ വിചാരംതന്നെയാണ് നിങ്ങളെ നാശത്തിലാഴ്ത്തിയത്. അതിനാല്‍ത്തന്നെ നിങ്ങള്‍ മഹാനഷ്ടത്തിലകപ്പെടുകയും ചെയ്തു. ഈ അവസ്ഥയില്‍ അവര്‍ ക്ഷമിച്ചാലും (ഇല്ലെങ്കിലും) നരകം മാത്രമാകുന്നു, അവരുടെ സങ്കേതം. തിരിച്ചുപോരാനവസരം തേടുന്നുവെങ്കില്‍, അതിനവര്‍ക്കവസരം നല്‍കപ്പെടുകയില്ല. മുന്നിലും പിന്നിലുമുള്ളതൊക്കെയും അവര്‍ക്ക് ഭൂഷണമായിക്കാണിക്കുന്ന ചില സഖാക്കള്‍ക്കു നാം അവരില്‍ സ്വാധീനം കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെ, അവര്‍ക്ക് മുമ്പ് കടന്നുപോയ ജിന്നുസമൂഹങ്ങള്‍ക്കും മര്‍ത്ത്യസമൂഹങ്ങള്‍ക്കും ബാധകമായ അതേ ശിക്ഷാവിധി തന്നെ അവര്‍ക്കും ബാധകമായി. നിശ്ചയം, അവര്‍ മഹാനഷ്ടത്തില്‍ കഴിയേണ്ടവരായിരുന്നു.
(26-29) ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്. ഇതത്രെ, നമ്മുടെ സൂക്തങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്നതിനുള്ള ശിക്ഷ-അവിടെ സത്യനിഷേധികള്‍ വിലപിക്കും: നാഥാ, ഞങ്ങളെ വഴിതെറ്റിച്ച ജിന്നുകളെയും മനുഷ്യരെയും ഞങ്ങള്‍ക്കൊന്നു കാണിച്ചുതരേണമേ, ഞങ്ങളവരെ കാല്‍ക്കീഴിലിട്ട് ചവിട്ടിമെതിക്കട്ടെ-അവര്‍ ഏറ്റം നിന്ദിതരും നികൃഷ്ടരുമായിത്തീരുന്നതിന്.( അതായത്, ഈ ലോകത്ത് ഈ ജനം തങ്ങളുടെ നേതാക്കളുടെയും ആചാര്യന്മാരുടെയും ആത്മവഞ്ചനയിലകപ്പെടുത്തുന്ന ചെകുത്താന്മാരുടെയും സൂചനകളനുസരിച്ച് നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍, ഈ മാര്‍ഗദര്‍ശകരൊക്കെ തങ്ങളെ എവിടെയാണെത്തിച്ചതെന്ന് അന്ത്യനാളില്‍ അവര്‍ക്ക് മനസ്സിലാകും. അന്ന് ഇതേ ആളുകള്‍ അവരെ ഭര്‍ത്സിക്കുകയും എതെങ്കിലും വിധത്തില്‍ അവരെയെല്ലാം കൈയില്‍ കിട്ടിയാല്‍ കാലിനടിയിലിട്ട് ചവിട്ടിയരക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. ) 
(30-32) ഞങ്ങളുടെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് അതില്‍ അടിയുറച്ച് നിലകൊള്ളുകയും
 (അതായത്, യാദൃഛികമായി `അല്ലാഹുവാണ് എന്റെ റബ്ബ്` എന്നു പറഞ്ഞുപോയവനോ, അല്ലാഹുവാണ് എന്റെ റബ്ബ് എന്നു പറയുകയും അതോടൊപ്പം മറ്റുള്ളവരെക്കൂടി റബ്ബുകളാക്കുകയും ചെയ്യാം എന്ന തെറ്റിദ്ധാരണയിലകപ്പെട്ടവനോ അല്ല, പ്രത്യുത ഒരിക്കല്‍ ഈ ആദര്‍ശം സ്വീകരിച്ചാല്‍ പിന്നെ ജീവിതം മുഴുവന്‍ അതില്‍തന്നെ നിലകൊള്ളുകയും അതിനെതിരായ മറ്റൊരാദര്‍ശവും അംഗീകരിക്കാതിരിക്കുകയും ഈ ആദര്‍ശത്തോട് മറ്റേതെങ്കിലും മിഥ്യാ ദര്‍ശനങ്ങള്‍ കൂട്ടിക്കലര്‍ത്താതിരിക്കുകയും സ്വന്തം കര്‍മജീവിതത്തില്‍ കൂടി ഏകദൈവവിശ്വാസത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവര്‍ എന്നര്‍ഥം. തൌഹീദില്‍ നിലകൊള്ളുക എന്നതിന്റെ വിവക്ഷയെന്താണെന്ന് നബി(സ)യും പ്രമുഖ സഹാബിവര്യന്മാരും ഇപ്രകാരമാണ് വിശദീകരിച്ചിട്ടുള്ളത്: നബി(സ) പ്രസ്താവിച്ചിട്ടുള്ളതായി അനസ്(റ)   നിവേദനം ചെയ്യുന്നു: قد قالها الناس ثم كفر أكثرهم فمن مات عليها فهو ممن استقام (ധാരാളം ആളുകള്‍ അല്ലാഹുവാണവരുടെ റബ്ബ് എന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നെ അധികമാളുകളും അതിനെ നിഷേധിച്ചുകളഞ്ഞു. മരണംവരെ ആ ആദര്‍ശത്തിലുറച്ചുനിന്നവനാണ് അതില്‍ നിലകൊണ്ടവനാവുക.) (ഇബ്നുജരീര്‍ , നസാഈ  , ഇബ്നു അബീഹാതിം .)   ഇതിനെ വിശദീകരിച്ചുകൊണ്ട് ഹ. അബൂബക്കര്‍(റ)   പറഞ്ഞു: لم يشركو بالله شيئا لم يلتفتوا الى اله غيره (അവര്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കിയില്ല. അല്ലാഹുവല്ലാതെ ഒരു ഇലാഹിലേക്കും തിരിഞ്ഞുനോക്കിയുമില്ല.)   (ഇബ്നു ജരീര്‍  ) ഒരിക്കല്‍ മിമ്പറില്‍വെച്ച് ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് ഹ. ഉമര്‍(റ)  പറഞ്ഞു:   `അല്ലാഹുവാണ, അല്ലാഹുവാണ് എന്റെ റബ്ബ് എന്ന ആദര്‍ശത്തില്‍ നിലകൊള്ളുന്നവര്‍ അല്ലാഹുവിനെ അനുസരിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നവരാകുന്നു. അവര്‍ കുറുക്കന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുകയില്ല` (ഇബ്നു ജരീര്‍. ) ഹ: ഉസ്മാന്‍(റ)  പറഞ്ഞു: `തന്റെ കര്‍മങ്ങള്‍ അല്ലാഹുവിന് മാത്രമാക്കി ചെയ്യുന്നവന്‍` (കശ്ശാഫ്  ). ഹ: അലി(റ)  പ്രസ്താവിച്ചു: `അല്ലാഹു ചുമത്തിയ കര്‍ത്തവ്യങ്ങള്‍ അനുസരണത്തോടെ നിര്‍വഹിക്കുക.` (കശ്ശാഫ്)  ) ചെയ്യുന്നവരുണ്ടല്ലോ, നിശ്ചയമായും അവരുടെമേല്‍ മലക്കുകളിറങ്ങുന്നുണ്ട്. അവര്‍, അവരോട് പറയുന്നു: ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ സുവാര്‍ത്തയാല്‍ സന്തുഷ്ടരായിക്കൊള്ളുക. ഞങ്ങള്‍ ഈ ഐഹികജീവിതത്തിലും പരലോകത്തിലും നിങ്ങളുടെ മിത്രങ്ങളാകുന്നു. അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും. ഏറ്റം പൊറുക്കുന്നവനും അളവറ്റ ദയാപരനുമായ ആ മഹശ്ശക്തിയില്‍നിന്നുള്ള ആതിഥ്യമത്രെ അത്.
(19-25) And imagine the time when the enemies of Allah will be gathered together to be driven to Hell. Their former generations will be withheld till their later generations also will join them. Then, when all will have reached there, their ears and their eyes and their very skins will bear witness against them concerning what they had been doing in this world. They will say to their skins. "Why have you borne witness against us?" They will reply, "The same God Who has given speech to everything has given us speech. He it is, Who created you in the first instance, and now to Him you are being brought back. When in the world you hid yourselves while committing crime, you never thought that your ears and your own eyes and your own skins would ever bear witness against you. Rather you thought that even Allah had no knowledge of many of your deeds. This same thought that you had concerning your Lord, has ruined you, and on the same count you have incurred loss." As such, whether they are patient (or not), the Fire will still be their abode, and if they want to make amends, they will not be allowed to do so. We had set upon them companions who made everything, in front of them and behind them, seem fair to them. At last, the sane Decree of punishment proved true against them, which had proved true against the jinn and the men who had gone before them. Certainly they were the losers.  
(26-29) The disbelievers say, "Do not listen to this Qur'an, and when it is recited, cause interruption in it, so that you might attain the upper hand. " We shall certainly make these disbelievers taste a severe chastisement, and shall fully requite them for the worst of their misdeeds. That is Hell, the requital of the enemies of Allah, wherein they shall live forever. This is the punishment of the crime that they denied Our Revelations. There the disbelievers will say, "Our Lord, show us the jinn and the men, who led us astray. We shall trample them under our feet so that they are utterly disgraced. "
(30-32) Those who said, "Allah is our Lord," and then stood steadfast, angels descend on them and say, "Fear not, nor grieve, and rejoice in the good news of Paradise that has been promised to you: We are your companions in the life of this world, and in the Hereafter, too. There you will have whatever you desire, and whatever you ask for will be yours. An entertainment from the One, Who is All-Forgiving, All-Merciful."