Sunday, September 29, 2013

മനുജനും പാറയും

മണ്ണിൽ നിന്ന് തുടക്കം
മണ്ണിലേക്ക് മടക്കം
തുടക്ക മടക്കങ്ങൾ
ക്കിടയിലൊരു ജീവിതം ............
ഈ ജീവിതം കല്ലായി
തീർക്കുന്നോർക്ക്
കല്ലിനോടൊപ്പമൊരു
ജീവിതം വീണ്ടും ലഭ്യം
മനുജനും പാറയും
വിറകാകും അഗ്നിയിൽ
അവസാനമില്ലാതാ
വർത്തനം പിന്നെയും പിന്നെയും
അത് കൊണ്ട് മർത്യാ
സൂക്ഷിക്കാ വേണം നീ
നിന് നാഥന്റെ
സാന്നിധ്യമെപ്പോഴും

** പാറ പൊടിഞ്ഞാണ് മണ്ണ് ഉണ്ടാകുന്നത്