Thursday, November 24, 2016

283. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (2-5) 23-11-16.


സത്യ നിഷേധം അടിത്തറയായി സ്വീകരിച്ച, അതിനനുസൃതമായി ജീവിതം നയിക്കുന്ന സുഹൃത്തുക്കളോടും സഹോദരങ്ങളോടും വിശ്വാസി സമൂഹം സ്നേഹപൂർവ്വം പറയേണ്ടതും വിമോചനം നേടേണ്ടതുമായ കാര്യങ്ങളാണ് ഈ വചനങ്ങൾ വ്യക്തമാക്കുന്നത്. പ്രവാചകൻ അഭിമുഖീകരിച്ച അഡ്ജസ്റ്റ്മെൻറിന് വേണ്ടിയുള്ള നിർദ്ധേശം നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെങ്കിലും ബഹുസ്വര സമൂഹത്തിൽ കൂടിക്കലർന്ന് ജീവിക്കുന്നവരെന്ന നിലയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതും സാധ്യതയുള്ളതുമായ കാര്യങ്ങളാണ് ഇവ.

സുഹൃത്തെ, താങ്കൾ ദൈവമുണ്ടെന്നംഗീകരിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ കാര്യ സാധ്യത്തിനുതകുമെന്ന് കരുതി അനേകരെ ദൈവങ്ങളായി വാഴിക്കുകയും പൂജാ വഴിപാട് നേർച്ചാ നിവേദ്യങ്ങളിലൂടെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അതിൽ പിതാവായ ദൈവമുണ്ട്. കുടുംബങ്ങളുള്ള ദൈവമുണ്ട്.. വിശ്രമിക്കുന്ന ദൈവമുണ്ട്,ചില സവിശേഷ വംശങ്ങൾക്ക് മാത്രമായ ദൈവമുണ്ട്, ആദികാരണം മാത്രമായ ദൈവമുണ്ട്, സൃഷ്ടിപ്പിനൊരു ദൈവം, നിലനിർത്താൻ മറ്റൊരു ദൈവം, സംഹരിക്കാൻ വേറൊന്ന്..., മൃഗ ദൈവങ്ങൾ, സൂര്യദേവൻ, ഭൂമിദേവി......... ഇങ്ങനെ അനവധി ദൈവങ്ങൾ. അവയ്ക്കൊക്കെയും വെവ്വേറെ വഴിപാടുകൾ, പുജാദി കർമ്മങ്ങൾ.... അവ രൂപപ്പെടുത്തുന്ന കുഴ മറിഞ്ഞ ജീവിത സംസ്കാരങ്ങൾ.

ഇങ്ങനെ  നിങ്ങളും നിങ്ങളുടെ മുൻഗാമികളും ദൈവങ്ങളായി സ്വീകരിച്ച് പൂജാവഴിപാടുകൾ അർപ്പിച്ച് കൊണ്ടിരിക്കുന്നവയുടെ മുമ്പിൽ നമിക്കാനും കുനിയാനും അത് വഴി രൂപപ്പെടുന്ന ജീവിത സംസ്കാരത്തിന് വിധേയപ്പെടാനും യഥാർത്ഥ ദൈവത്തെ വിശ്വസിക്കുകയും അംഗീകരിക്കുകയും വിധേയപ്പെടുകയും ചെയ്യുന്നവനെന്ന നിലയിൽ എനിക്ക് സാധ്യമല്ല. ഞാൻ ചെയ്യുകയില്ല. എന്നാലിത് സാധാരണ സാഹചര്യങ്ങളിൽ  നാം തമ്മിലെ മാനുഷിക പരിഗണനകളും ബന്ധങ്ങളും പുലർത്തിപ്പോരുന്നതിന്ന് വിഘാതമാവുകയുമില്ല.
                           (തുടരും).