Thursday, January 26, 2012

മുസ്ലിമാണോ?...... എങ്കില്‍

                       ''മുസ്ലിങ്ങളെ ,നിങ്ങള്‍ ജീവ ധനാദികളില്‍ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും.വേദ വിശ്വാസികളില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ദ്രോഹകരമായ വര്‍ത്തമാനങ്ങള്‍ നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും.ഈ അവസരങ്ങളില്‍ എല്ലാം നിങ്ങള്‍ സഹനത്തിന്റെയും ദൈവ ഭക്തിയുടെയും പാതയില്‍ ഉറച്ചു നില്കുന്നുവെങ്കില്‍ അത് മഹത്തായ സാഹസമത്രെ.''( വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 3 : വചനം 186 )
                          ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് യൂസുഫുല്‍ ഖാര്‍ദാവി തന്റെ അസ്സ്വബ്രു ഫില്‍ ഖുര്‍ആന്‍ എന്നാ ഗ്രന്ഥത്തില്‍ എഴുതുന്നു:  ''പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ചില വസ്തുതകളിലേക്ക് ഈ സൂക്തം വിരല്‍ ചൂണ്ടുന്നു.
1 .                     വേദക്കാരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും കേള്‍കേണ്ടി വരുന്ന ചീത്ത വാക്കുകളെ 'ധാരാളം ' എന്ന് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു .വിശ്വാസികളുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ വികലമാക്കാനും അവരെ അപകീര്തിപ്പെടുതാനും അവരുടെ ചരിത്രത്തില്‍ സംശയങ്ങള്‍ ജനിപ്പിക്കാനുമായി ശത്രുക്കള്‍ വാചിക യുദ്ധം പ്രഖ്യാപിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. മറച്ചു വെക്കലും മാറ്റി ത്തിരുത്തലും വ്യാജ ആരോപണം നടതലും ആണ് ഈ പോരാട്ടത്തിലെ അവരുടെ ആയുധങ്ങള്‍ .അത്തരം സന്ദര്‍ഭങ്ങളില്‍ സത്യാ വിശ്വാസികള്‍ പതറാതെ ഉറച്ചു നില്‍ക്കണം ''.
                         ഇതേ സൂക്തത്തിന്റെ തുടര്‍ച്ചയായി അല്ലാഹു തുടരുന്നു : 
''ഈ വേദവാഹകരെ,അല്ലാഹു അവരില്‍ നിന്ന് വാങ്ങിയ പ്രതിഞ്ഞ ഒന്ന് ഓര്‍മിപ്പിക്കുക. 'നിങ്ങള്‍ വേദ ഉപദേശങ്ങള്‍  ജനങ്ങള്‍ക്ക്‌ വിവരിച്ചു കൊടുക്കേണ്ടതുണ്ട്.അവ ഒളിപ്പിച്ചു വെക്കാന്‍ പാടില്ല.' പക്ഷെ അവര്‍ വേദത്തെ പുറകോട്ടു വലിച്ചെറിഞ്ഞു.തുച്ചമായ വിലക്ക് വേണ്ടി അവരത് വിറ്റു കളഞ്ഞു .എത്ര നീചമായ ഇടപാടാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്!.സ്വന്തം ചെയ്തികളില്‍ നിഗളിക്കുകയും തങ്ങള്‍ പ്രവര്ത്തിചിട്ടില്ലാത്ത
കാര്യങ്ങളുടെ പേരില്‍ സ്തുതിക്കപ്പെടനമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ജയിച്ചുവെന്ന് നീ ഒരിക്കലും കരുതേണ്ടതില്ല. അവര്‍ക്കായി നോവുന്ന ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്. ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിന്നുള്ളതാകുന്നു.അവന്റെ ശക്തി സകലത്തെയും ഉള്‍ക്കൊള്ളുന്നതാകുന്നു"(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 3 
: വചനം 187 -189 ).
                           ' തങ്ങള്‍ പ്രവര്ത്തിചിട്ടില്ലാത്ത കാര്യങ്ങളുടെ പേരില്‍ സ്തുടിക്കപ്പെടനമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നവര്‍  ' എന്നതിന്റെ വിശദീകരണത്തില്‍ മൌലാന മൌദൂദി തന്റെ വിശ്വ പ്രസിദ്ധമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ കുറിച്ചതിങ്ങനെ:  ഉദാഹരണമായി താന്‍ വലിയ ഭക്തനും പണ്ഡിതനും ധര്മിഷ്ടനും മതസേവകനും
പരിഷ്കര്താവും സമുദായ നേതാവുമൊക്കെ ആണെന്ന് പ്രകീര്തിക്കപ്പെടാന്‍ ഒരാള്‍ കൊതിക്കുന്നു ,വാസ്തവമാകട്ടെ അയാള്‍ ഇതൊന്നുമല്ല താനും .അല്ലെങ്കില്‍ തന്നെപ്പറ്റി അര്പന ബോധമുള്ളവിശ്വസ്തനും ആത്മാര്‍ഥത ഉള്ളവനുമായ 
നേതാവാണെന്നും സമുദായ സേവനത്തില്‍ അഗ്രേസരന്‍ ആണെന്നും ആളുകളെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. കാര്യമാകട്ടെ നേര്‍ വിപരീതവും.( തഫ്ഹീമുല്‍ ഖുര്‍ആന്‍,വാല്യം 1 )
)