Wednesday, January 26, 2011

സൃഷ്ടാവിന്റെ വിളംബരങ്ങള്‍.......1......... തുടര്‍ച്ച

വെളിച്ചം  2
മരണാനന്തര ജീവിതത്തിനുള്ള മൂന്നു തരം  തെളിവുകളും ഈ വചനങ്ങള്‍ (അദ്ധ്യായം 2 ,വചനം 21 -22 )ഉള്ക്കൊള്ളുന്നതായി പണ്ഡിതന്മാര്‍  നിരീക്ഷിക്കുന്നുണ്ട് .
1 .    ജനങ്ങളുടെ സൃഷ്ടിപ്പ് .: മനുഷ്യരെ ഇല്ലായ്മയില്‍ നിന്നു സൃഷ്ടിച്ച ദൈവത്തിനു  മരണപ്പെട്ടതിനു ശേഷം രണ്ടാമതും സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമുണ്ടാകുകയില്ല . ഖുര്‍ആന്‍ പറയുന്നു.: "സൃഷ്ടി ആരംഭിക്കുന്നത്  അവനാണ്.പിന്നെ അവന്‍ തന്നെ അത് ആവര്‍ത്തിക്കുന്നു.അത് അവനു നന്നേ നിസ്സാരമത്രേ"  (അദ്ധ്യായം 30 ,വചനം 27 ).    "മനുഷ്യരെ, ഉയിര്തെഴുന്നെല്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ . തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ് " (അദ്ധ്യായം 22 ,വചനം  5).  "നാമാണ് നിങ്ങളെ സൃഷ്ടിച്ചത് .എന്നിട്ടും നിങ്ങളതിനെ സത്യമായി അന്ഗീകരിക്കാത്തതെന്ത്? നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ദിച്ചു നിങ്ങള്‍ ആലോചിച്ചുവോ?നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത് അതോ നാമോ സൃഷ്ടികര്മം നിര്‍വഹിക്കുന്നത് ?നിങ്ങള്‍ക്കെല്ലാം മരണം നിശ്ചയിച്ചതും നാം തന്നെ .നമ്മെ മറികടക്കാന്‍ ആരുമില്ല .നിങ്ങള്‍ക്ക്‌ പകരം നിങ്ങളെ പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്കരിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്ക് കഴിയും . ആദ്യത്തെ സൃഷ്ടിയെ സംബന്ദിച്ചു നിശ്ചയമായും നിങ്ങള്‍ക്ക്‌ അറിയാമല്ലോ .എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു പടിക്കാത്തതെന്ത്?"   (അദ്ധ്യായം ൫൬, വചനം 57 -62 ) .
                   ഇതിനാല്‍ അല്ലാഹു പറയുന്നത്  മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവന്‍ അവന്റെ ഒന്നാമത്തെ ജനനത്തെ കുറിച്ച് മറവി പറ്റിയവനാണ്. "തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നു കളഞ്ഞു .എന്നിട്ട് അവന്‍ ചോദിക്കുന്നു : എല്ലുകള്‍ പറ്റെ ദ്രവിച്ചു കഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?"   (അദ്ധ്യായം 36 , വചനം 78 ). " മനുഷ്യന്‍ ചോദിക്കുന്നു : ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ജീവനോടെ എന്നെ പുറത്തു കൊണ്ടുവരുമെന്നോ! മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന  അവസ്ഥയില്‍ നിന്നു നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനോന്നോര്‍ത്തു കൂടെ?"  (അദ്ധ്യായം 19 , വചനം 66 -67 )

2 .   ആകാശ് ഭൂമികളുടെ സൃഷ്ടിപ്പ് :- ഇവ രണ്ടും സൃഷ്ടികളുടെ കൂട്ടത്തിലെ ഭീമാകാരങ്ങളായ സൃഷ്ടികളാണ്  ഇത്രയും വലിയ സൃഷ്ടികള്‍ നടത്താന്‍ കഴിവുള്ളവന് ചെറിയ സൃഷ്ടികള്‍ നടത്താന്‍ പ്രയാസമുണ്ടാകുമോ? 
       " ആകാശ ഭൂമികളുടെ സൃഷ്ടി മനുഷ്യ സൃഷ്ടിയേക്കാള്‍ എത്രയോ വലിയ കാര്യമാണ് പക്ഷെ അധികമാളുകളും  അതറിയുന്നില്ല " (അധ്യ്യായം 40 , വചനം 57 )" ആകാശ ഭൂമികളെ പടച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേന്നോ ? അങ്ങനെയല്ല അവന്‍ കഴിവുറ്റ സൃഷ്ടാവാണ് എല്ലാം അറിയുന്നവനും . അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് 'ഉണ്ടാകൂ ' എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ "
(അധ്യ്യായം 36 , വചനം 81 -82 )"അവര്‍ കണ്ടറിയുന്നില്ലേ; ആകാശ ഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയിലൊട്ടും തളര്രാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുട്ടവനാനെന്നു? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുട്ടവന്‍ തന്നെ "(അദ്ധ്യായം 46 ,വചനം 33 ).

3.  നിര്ജീവാവസ്ഥക്കു ശേഷം ഭൂമിയെ സജീവമാക്കുന്നത്:-  മരണാനന്തര ജീവിതത്തിനുള്ള ശക്തവും വ്യക്തവുമായ  ഒരു തെളിവാണിത്.
             "ഭൂമിയെ വരണ്ടതായി നീ കാണുന്നു .പിന്നെ നാം അതില്‍ വെള്ളം വീഴ്ത്തിയ്യാല്‍ പെട്ടെന്നത്‌ ചലനമുള്ളതായിത്തീരുന്നു.വികസിച്ചു വലുതാവുന്നു .ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു .മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും .അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്‌.  " (അദ്ധ്യായം 41 ,വചനം 39 ) "ആ മഴ മൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി.അങ്ങനെത്തന്നെയാണ് ഉയിര്തെഴുന്നെല്പ്‌"( അദ്ധ്യായം 50 ,വചനം 11)  "തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകള്‍ അയക്കുന്നതും  അവന്‍ തന്നെ .
അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചു കഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വ് അറ്റ്  കിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു.അങ്ങനെ അത് വഴി നാം അവിടെ മഴ വീഴ്ത്തുന്നു . അതിലൂടെ എല്ലായിനം പഴങ്ങളും ഉത്പാദിപ്പിക്കുന്നു . അവ്വിധം നാം മരിച്ചവരെ ഉയിര്തെഴുന്നെല്പിക്കും . നിങ്ങള്‍ കാര്യ ബോധാമുള്ളവരായെക്കാം."( അദ്ധ്യായം 7 , വചനം  57 ) ..
   സമാപനം 
പ്രപഞ്ചം മുഴുവനായും ഒരു വീടായി സങ്കല്പിച്ചു കൊണ്ടുള്ള ഒരു ആലേഖനം കൂടി ഇതില്‍ നിന്നു (2 :21 -25 )വായിച്ചെടുക്കാം .വളരെ വിശാലമായി വിതാനിക്കപ്പെട്ടിട്ടുള്ള അടിഭാഗം-ഭൂമി, അതിനു വേണ്ടി വരുന്ന ഒരു മേല്‍കൂര -തൂണുകള്‍ ഒന്നുമില്ലാത്ത  ആകാശം, അതിലെ നിവാസികളായി മനുഷ്യരും മറ്റു ജീവജാലങ്ങളും .അവര്‍ക്ക് കുടിക്കാനും കഴിക്കാനും നനക്കാനും  ആവശ്യമായ വിഭവങ്ങള്‍ ,അവയുടെ നൈരന്തര്യം ഉറപ്പാക്കാന്‍ മഴയും,കാറ്റും മറ്റു സംവിധാനങ്ങളും  ..............ഇതൊക്കെയും സംവിധാനിച്ചു നിയന്ത്രിച്ചു പരിപാലിച്ചു പോരുന്നതില്‍ സൃഷ്ടാവായ ദൈവമല്ലാത്ത മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ? ഉണ്ടാകുമോ? ഉണ്ടാകാമോ? ഈ വസ്തുതകള്‍ അറിയുന്നവരായിരിക്കെ അവന്നു തുല്യനായി അഥവാ ഈ ക്രിയകള്‍ അവിരാമം നിര്‍വഹിക്കുന്നവരായി മറ്റാരെയെങ്കിലും സങ്കല്പിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്‌?. അങ്ങനെ സങ്കല്പിക്കുകയോ വെച്ചു വാഴിക്കുകയോ അരുത് എന്നാണു ആഹ്വാനം .                             

        
 

Sunday, January 16, 2011

സൃഷ്ടാവിന്റെ വിളംബരങ്ങള്‍.............ഒന്ന്

                        മനുഷ്യ      വംശത്തില്‍ പെട്ടവരോട് ദൈവം മൂന്നു തരത്തിലുള്ള വിളംബരങ്ങള്‍   നടത്തുന്നതായി അന്ത്യ വേദ ഗ്രന്ഥമായ  വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത്  വിവിധ അദ്ധ്യായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് കണ്ടെത്താനാകും .         
                       1 . തന്റെ ദൌത്യം ജനങ്ങള്‍ക്ക്‌  എത്തിച്ചു കൊടുക്കാന്‍ വേണ്ടി മനുഷ്യരില്‍ നിന്നു തന്നെ താന്‍ തെരഞ്ഞെടുത്ത പ്രവാചകന്മാരോടുള്ള വിളംബരങ്ങള്‍ .  2 . താഴെ വിവരിക്കുന്ന തരത്തില്‍ ആളുകളുടെ  ഗുണങ്ങളുടെയും വംശത്തിന്റെയും വേദഗ്രന്ധങ്ങളുടെയും വിലാസത്തിന്റെ   അടിസ്ഥാനത്തില്‍ നല്‍കിയ വിളംബരങ്ങള്. 
                     എ .സത്യ നിഷേധികളെ ..(യാ അയ്യുഹല്ലദീന കഫരൂ )...,   
                     ബി. ഇസ്രേല്‍ സന്തതികളെ........ (യാ ബനീ ഇസ്രായേല്‍ ..) 
                     സി .ജൂതന്മാരെ....(യാ അയ്യുഹല്ലദീന ഹാദൂ),
                     ഡി .വേദഗ്രന്ഥം നല്‍കപ്പെട്ടവരെ ....(യാ ahlal കിതാബ് ...)     
                     ഇ.   സത്യ വിശ്വാസികളെ....(യാ അയ്യുഹല്ലദീന ആമനൂ....)   എന്നിങ്ങനെയുള്ള വിളംബരങ്ങള്‍                       3 . മനുഷ്യ വര്‍ഗത്തിലെ എല്ലാവരെയും അഭിസംബോധന ചെയ്യുന്ന  തരത്തിലുള്ള വിളംബരങ്ങള്‍ .
                     ഉദാഹരണത്തിന് , ജനങ്ങളെ ...... (യാ അയ്യുഹന്നാസ് .....)  , മനുഷ്യരെ.....(യാ അയ്യുഹല്‍ ഇന്‍സാന്‍ ..),  മനുഷ്യ സന്തതികളെ.....(യാ ബനീ ആദം......). 
                     ഈ മൂന്നാം  വിഭാഗത്തില്‍ പെട്ട വിളംബരങ്ങളെ ഖുര്‍ആന്റെ  അദ്ധ്യായ ക്രോടീകരനത്തിനു അനുസൃതമായി  പരിചയപ്പെടുത്തുകയും അവയിലെ വെളിച്ചങ്ങളിലേക്ക്
സൂചനകള്‍ നല്‍കുകയുമാണ്  ഇവിടെ  ഉദ്ദേശം .
വിളംബരം ഒന്ന്  :
                   മനുഷ്യരെ, നിങ്ങളുടെയും നിങ്ങള്‍ക്ക്‌ മുമ്പ് കഴിഞ്ഞു പോയ സകലരുടെയും സൃഷ്ടാവായ നിങ്ങളുടെ നാഥന്നു നിങ്ങള്‍ വഴിപ്പെടുക .അതുവഴി നിങ്ങള്ക്ക് മുക്തി പ്രതീക്ഷിക്കാം .നിങ്ങള്‍ക്കായി അവന്‍ ഭൂമിയുടെ മെത്ത വിരിക്കുകയും  ആകാശത്തിന്റെ മേലാപ്പ് നിര്‍മിക്കുകയും  മുകളില്‍ നിന്നു ജലം  വര്‍ഷിക്കുകയുംഅങ്ങനെ നാനാതരം കാര്‍ഷികോല്പന്നങ്ങള്‍  ഉത്പാദിപ്പിച്ചു കൊണ്ട് നിങ്ങള്‍ക്ക്‌ വിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തത് അവനാണല്ലോ .അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ മറ്റുള്ളവരെ അല്ലാഹുവിനു സമന്‍മാരെ സങ്കല്പിക്കാതിരിക്കുക.
                  നാം നമ്മുടെ ദാസന്നു അവതരിപ്പിച്ചിട്ടുള്ള ഈ വേദത്തെ ക്കുറിച്ച് അത് നമ്മില്‍നിന്നു തന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലെയുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ രചിക്കുവിന്‍ .അതിന്നു ഏകനായ അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്കിഷ്ടമുള്ള സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക.നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അത് ചെയ്തു കാണിക്കൂ.. നിങ്ങള്‍ക്കത് ചെയ്യാന്‍ സാദ്ധ്യമാല്ലെങ്കില്‍ -   നിങ്ങള്‍ക്കത് സാദ്ധ്യമല്ല തീര്‍ച്ച - മനുഷ്യനും കല്ലും ഇന്ധനമായിട്ടുള്ള ആ നരകാഗ്നിയെ കാത്തു കൊള്ളുക .അത് സത്യ നിഷേധികള്‍ക്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാകുന്നു .

                 പ്രവാചകരെ,ഈ വേദത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച്  സല്ക്കര്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ ശുഭ വാര്‍ത്ത അറിയിക്കുക ;താഴ്ഭാഗത്ത്‌ കൂടെ ആറുകള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു .ആ ഉദ്യാനത്തിലെ ഫലങ്ങള്‍ക്ക് ഇഹലോകത്തിലെ ഫലങ്ങളോട് സാദൃശ്യം ഉണ്ടായിരിക്കും .അതില്‍ ഓരോ ഫലം ഭുജിക്കാന്‍ കിട്ടുമ്പോഴും അവര്‍ പറയും: 'ഇത്തരം ഫലങ്ങള്‍ ഇതിനു മുമ്പ് ഇഹലോകത്തും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നതാണല്ലോ'.അവര്‍ക്ക് അവിടെ വിശുദ്ധരായ ഇണകള്‍ ഉണ്ടായിരിക്കും അവിടെ അവര്‍ നിത്യ വാസികളും ആയിരിക്കും.

                                                                         (വിശുദ്ധ ഖുര്‍ആന്‍ , അദ്ധ്യായം 2 :സൂക്തം 21 -25 )

ഒന്നാം വെളിച്ചം
                 -  പ്രപഞ്ചത്തിന്റെ ഏത് മുക്കിലും മൂലയിലും മനുഷ്യനായിപ്പിറന്ന  എല്ലാവരോടുമുള്ള , മൌലിക യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന  വിളംബരം 
                   എ.  ഓരോരുത്തരും തെറ്റായ ചിന്താഗതികളില്‍ നിന്നും തെറ്റായ ജീവിതരീതിയില്‍ നിന്നും അന്തിമമായി ദൈവിക ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സൃഷ്ടാവായ ദൈവത്തിനു മാത്രം വഴിപ്പെടുന്നവരാകണം .
                    ബി. ദൈവം തന്റെ ഗുണങ്ങളിലും അതിന്റെ അനുബന്ധമായ  അധികാരങ്ങളിലും അവകാശങ്ങളിലും അതുല്യനാണ്‌ . ഇവയിലേതെങ്കിലും ഒന്നില്‍ -ചെറുതാവട്ടെ വലുതാവട്ടെ,പ്രത്യക്ഷമാവട്ടെ പരോക്ഷമാവട്ടെ തനിക്കു സമന്‍മാരെ കണക്കാക്കുക എന്നത് അറിവും ബോധവും ഉള്ളവരായിരിക്കെ  നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.
                  സി. പ്രവാചകത്വ പദവിയുടെ സ്ഥിരീകരണം .
                  ഖുര്‍ആന്‍ മനുഷ്യ നിര്മിതമെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഇത് പോലൊരു അദ്ധ്യായം ,പോട്ടെ ,ഇത് പോലൊരു വാചകം നിര്‍മിച്ചു കാണിക്കാനുള്ള വെല്ലുവിളി ആയിരത്തി നാനൂറില്‍ അധികം വര്ഷം കഴിഞ്ഞിട്ടും ഇന്നും വെല്ലുവിളിയായി അവശേഷിക്കുന്നത്  മനുഷ്യന്റെ കഴിവ് കേടിനുള്ള പ്രബലമായ സൂചന .അതോടൊപ്പം പ്രവാചകത്വത്തിനുള്ള ബലിഷ്ടമായ തെളിവും .
                 ഡി . നരക മോചനം വിശ്വാസത്തിലും അതിനനുസരിച്ചുള്ള സല്കര്‍മങ്ങളിലൂടെയും മാത്രം ..അടിസ്ഥാന വിശ്വാസകാര്യങ്ങള്‍-ഏകദൈവ വിശ്വാസം,പ്രവാചകത്വ വിശ്വാസം , പരലോക വിശ്വാസം - മൂന്നും ഈ സൂക്തങ്ങളിലെ പ്രധാന വിഷയങ്ങള്‍ .അഥവാ ഈ അടിസ്ഥാന  വിശ്വാസത്രയങ്ങളും അതിനനുസരിച്ചുള്ള  സല്കര്‍മങ്ങളും അംഗീകരിക്കാതെ ജീവിതം തനിക്കു തോന്നിയ പടി മുന്നോട്ടു നയിക്കുന്നവര്‍ (ജീവിതം  ദൈവം തന്നതാണല്ലോ?) സത്യ നിഷേധികള്‍ ആണെന്നും നരകം അവര്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാനെന്നും  കൂടി ഈ സൂക്തം  സൂചിപ്പിക്കുന്നു .
           ഇ . വിശ്വാസികളായ സല്കര്‍മികള്‍ക്ക് അന്തിമമായി ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെ ക്കുറിച്ച് ഓര്‍മപ്പെടുത്തുന്നു.  ഉദാഹരണം: 1 താഴെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ആരാമങ്ങള്‍.....(.കലര്‍പ്പില്ലാത്ത തെളിനീരരുവികള്‍ ...രുചിഭേടങ്ങളില്ലാത്ത പാലൊഴുകും പുഴകള്‍......  ആസ്വാദ്യകരമായ മദ്യ നദികള്‍ ..... ശുദ്ധമായ തേനരുവികളും.......)മാത്രമോ ?എല്ലാ വിധ ന്യൂനതകളില്‍ നിന്നും മുക്തരായ പരിശുദ്ധരായ ഇണകള്‍ ..(.നോട്ടം നിയന്ത്രിക്കുന്ന വിശാലാക്ഷികളും കുലീനകളും ആയിട്ടുള്ളവര്‍ ,മുത്തും പവിഴവും പോലിരിക്കുന്നവര്‍, തുടുത്ത മാറിടമുള്ള തുല്യ വയസ്കരായ തരുണികള്‍  .......)ഇനിയും ഏറെ ഏറെ അനുഗ്രഹങ്ങള്‍....... കൂടാതെ അവരവിടെ നിത്യ വാസികളും.ആനന്ദ ലബ്ധിക്കിനിയെന്തു വേണം 
                                                                                                           തുടരും .......