Sunday, May 22, 2011

സ്രഷ്ടാവിന്റെ വിളംബരങ്ങള്‍ ....2

            '' ജനങ്ങളെ,ഹിതകരവും ശുദ്ധവുമായ , ഭൂമിയില്‍ എന്തെല്ലാം ഉണ്ടോ അതൊക്കെയും തിന്നു കൊള്ളുവിന്‍ .ചെകുത്താന്‍ ഉപദേശിക്കുന്ന പാതകള്‍ പിന്തുടരാതിരിക്കുവിന്‍ .അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാണ് ''.(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2  ,സൂക്തം 168 )

മനുഷ്യ ജീവിതത്തിന്റെ അനിവാര്യതകളില്‍ ഒന്നാം സ്ഥാനത്തു നിര്താവുന്നതാണ്  ഭക്ഷണം. നിത്യ ജീവിതത്തിന്റെ നിദാനങ്ങളില്‍ ഒന്നും നിത്യവും തന്റെ വരുമാനം വിനിയോഗിക്കുന്നതില്‍ ഒന്നാമത്തേതും ഭക്ഷണത്തിനു ആയിരിക്കും. അഥവാ ഭക്ഷണം ഇല്ലാതെ മനുഷ്യ നിലനില്പ് സാധ്യമല്ല .അത് കൊണ്ട് തന്നെ ഭക്ഷണം വേദഗ്രന്ഥങ്ങളില്‍ ഒരു സുപ്രധാന വിഷയം തന്നെ ആയിരുന്നു .ഈ ലോകത്തേക്ക് മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ടു അവതരിച്ച വേദവാക്യങ്ങളില്‍ കാണുന്ന സൂചനകളിലും ഭക്ഷ്യ വിഭവങ്ങളെ ബന്ധപ്പെടുത്തിയിട്ടുള്ളത് കാണാം .'' നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ വസിച്ചു കൊള്ളുക.  അതില്‍ നിന്ന് നിങ്ങള്‍ യഥേഷ്ടം സുഭിക്ഷമായി ആഹരിച്ച് കൊള്ളുക .പക്ഷെ ഈ വൃക്ഷത്തോടു  അടുക്കരുത് ''(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 ,സൂക്തം 35 ).
മുന്‍ വിളംബരത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന ഏക കാരണത്താല്‍ സമ്പൂര്‍ണ വിധേയത്വം ആവശ്യപ്പെടുന്ന ദൈവം മനുഷ്യന്നു അനുവദിച്ചു കിട്ടുന്ന ജീവിത കാലയളവില്‍ നിലനില്പ്പിന്നു ആവശ്യമായ സംവിധാനങ്ങളും ഒരുക്കി എന്ന് എടുത്തു പറയുന്നുണ്ട് .ജീവിത വിഭവങ്ങള്‍ സംവിധാനിച്ച ദൈവം അവ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ രണ്ടാം വിളംബരത്തിലൂടെ .

വെളിച്ചം 1 
ഭൂമിയില്‍ ലഭ്യമായ എല്ലാ വിഭവങ്ങളും മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളതാണ് .രണ്ടു ഉപാധികള്‍ പാലിച്ചു കൊണ്ട് അവയില്‍ നിന്ന് നിങ്ങള്ക്ക് ഭക്ഷ്യ യോഗ്യമാക്കാവുന്നതാണ്  .ഒന്നാമത്തെ ഉപാധി അനുവടനീയമായതാവുക അഥവാ ദൈവം തമ്പുരാന്‍ വിലക്ക് എര്പെടുതിയിട്ടില്ലാത്തത് ആവുക (അനുവദനീയത വിപുലവും വിലക്കുകള്‍ നിര്ന്നിതവും പരിമിതവും ആണ് ).പലിശ,വഞ്ചന ,ചൂഷണം ,മോഷണം മുതലായ മാര്‍ഗളിലൂടെ സമ്പാദിച്ചതും ഭക്ഷിക്കരുത് എന്ന് ഖുറാനും പ്രവാചക ചര്യയും നിര്‍ദ്ധേശിച്ചവയും ആണ് അനുവദനീയമല്ലാത്ത വിഭവങ്ങള്‍.
 രണ്ടാമത്തെ ഉപാധി  ശുദ്ധമായതും മനസ്സിന്നിനങ്ങിയതും  ആവുക എന്നാണു .വൃത്തിഹീനമായതോ ആരോഗ്യത്തിനു ഹാനികരമാകുന്നതോ ബുദ്ധിയിലോ  സ്വഭാവത്തിലോ ദുഷിച്ച സ്വാധീനം ചെലുത്തുന്നതോ അറപ്പ് ഉളവാക്കുന്നതോ ആയ പദാര്‍ഥങ്ങള്‍ മലിനംമാണ്, ശുദ്ധമാല്ലാത്തതാണ് .
വെളിച്ചം 2 
ഭക്ഷണ വിഷയത്തില്‍ ഈ രണ്ടു ഉപാധികക്ക് അപ്പുറം നിയമങ്ങള്‍ ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും ദൈവ ഹിതത്തിനു എതിരും അനീതിപരവും ആണ്  എന്നാണു ഈ സൂക്തങ്ങള്‍ വിലംബരപ്പെടുത്തുന്നത് .
ഈ വിളംബരം മാനവ സമൂഹത്തോട് മൊത്തത്തിലാനെന്കില്‍ വിശ്വാസി സമൂഹത്തോടും അവരുടെ നായകരായ പ്രവാച്ചകന്മാരോടും ഇതേ നിര്‍ദേശങ്ങള്‍ ദൈവം തമ്പുരാന്‍ അരുളുന്നതു കാണാനാകും .
എ .പ്രവാച്ചകന്മാരോടുള്ള നിര്‍ദേശം 
''അല്ലയോ ദൈവ ദൂതന്മാരെ ,നല്ല സാധനങ്ങള്‍ ആഹരിക്കുവിന്‍ ,നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ ,നിങ്ങള്‍ എന്ത് പ്രവര്‍ത്തിച്ചാലും ഞാന്‍ അത് അറിയുന്നുണ്ട് ''.(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 23  സൂക്തം 51 )
ബി .വിശ്വാസി സമൂഹത്തോട് ഉള്ള   നിര്‍ദേശം 
''അല്ലയോ വിശ്വാസികളെ,നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനു മാത്രം വിധേയപ്പെടുന്നവരാണ് എങ്കില്‍ നാം നിങ്ങള്ക്ക് ഏകിയ ഉത്തമ വിഭവങ്ങള്‍ മന:പ്രയാസമാന്യേ ആഹരിക്കുകയും അല്ലാഹുവിന്നു നന്ദി കാണിക്കുകയും ചെയ്യുക .അല്ലാഹുവില്‍ നിന്ന് വല്ല നിബന്ധനയും ഭക്ഷണ കാര്യത്തില്‍ ഉണ്ട് എങ്കില്‍ അത് ഇതാകുന്നു .ശവം തിന്നരുതു രക്തവും പന്നി മാംസവും ഒഴിവാക്കുക അല്ലാഹു അല്ലാത്തവരുടെ പേരി  ല്‍അറുക്കപ്പെട്ട വസ്ത്തുക്കളും ഭക്ഷിക്കാന്‍ പാടുള്ളതല്ല ''.(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 സൂക്തം 172 ,173 )

 മനുഷ്യ സമൂഹത്തോട് മൊത്തത്തിലും പ്രവാച്ചകന്മാരോടും വിശ്വാസി സമൂഹത്തോടും ഉത്തമമായത് കഴിക്കാനും മ്ലേച്ചമായത് ഒഴിവാക്കാനും ആണ് ദൈവിക കല്പന .