Thursday, June 20, 2013

മഴക്കാലത്ത് വായിക്കാൻ ,ആലോചിക്കാൻ:


                                                   നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന അതുല്യമായ ചിട്ടയും വ്യവസ്ഥയുമുള്ള മഴയുടെ ഈ സംവിധാനം, അതില്‍ പ്രകടമാകുന്ന യുക്തികളും താല്‍പര്യങ്ങളും, ഇതെല്ലാം ഈ ലോകം നിരര്‍ഥകമായും അലക്ഷ്യമായും നിര്‍മിക്കപ്പെട്ടതോ കോടാനുകോടി വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു വലിയ കളിയോ അല്ലെന്നും പ്രത്യുത, തികച്ചും ആസൂത്രിതമായ ഒരു സംവിധാനമാണെന്നും അതിലെ ഓരോ കാര്യവും ഒരു ലക്ഷ്യത്തിനും താല്‍പര്യത്തിനും വേണ്ടിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവിടെ മനുഷ്യനെപ്പോലെ ബുദ്ധിയും ബോധവും വിവേചനശക്തിയും കൈകാര്യ സ്വാതന്ത്യ്രവും ഉള്ള ഒരു സൃഷ്ടി-അവനില്‍ നന്മകള്‍ സംബന്ധിച്ച ധാര്‍മികാനുഭൂതി നിക്ഷിപ്തമായിരിക്കുന്നു. എല്ലാ നിലയിലുമുള്ള നല്ലതും ചീത്തയും അബദ്ധവും സുബദ്ധവുമായ കര്‍മങ്ങള്‍ ചെയ്യാന്‍ അവന് അവസരം നല്‍കപ്പെട്ടിരിക്കുന്നു- ഭൂമിയില്‍ തോന്ന്യാസങ്ങള്‍ ചെയ്യുന്നതിനായി അലക്ഷ്യനും അര്‍ഥശൂന്യനുമായി ഉപേക്ഷിക്കപ്പെടുക! അവനു നല്‍കപ്പെട്ട മനസ്സും മസ്തിഷ്കവും മറ്റു യോഗ്യതകളും ഈ ലോകത്ത് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി അവന് ഏല്‍പ്പിച്ചുകൊടുത്തിരുന്ന ഉപകരണങ്ങളും ഉപാധികളും എണ്ണമറ്റ ദൈവസൃഷ്ടികളെ കൈകാര്യം ചെയ്യാന്‍ അവനു ലഭിച്ചിരുന്ന സ്വാതന്ത്യ്രവും എല്ലാം എങ്ങനെ വിനിയോഗിച്ചുവെന്ന് വിചാരണ ചെയ്യപ്പെടാതിരിക്കുക, തികച്ചും സോദ്ദേശ്യവും വ്യവസ്ഥാപിതവുമായ പ്രപഞ്ചത്തില്‍ മനുഷ്യനെപ്പോലുള്ള ഈ മഹല്‍സൃഷ്ടി ഇത്ര നിരുദ്ദേശ്യവും സാരഹീനവുമാവുക സാധ്യമാണോ?
                                                     ബുദ്ധിയും ബോധവുമില്ലാത്ത സൃഷ്ടികളെ സംബന്ധിച്ചിടത്തോളം അവയുടെ സൃഷ്ടിലക്ഷ്യം ഈ ഭൌതികലോകത്ത് വെച്ചുതന്നെ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട്. അതിനാല്‍, അവരുടെ ജീവിതകാലം അവസാനിച്ചാല്‍ അവ പാഴായിപ്പോകുന്നത് യുക്തിസഹമാണ്. എന്തുകൊണ്ടെന്നാല്‍, അവയെ സംബന്ധിച്ചിടത്തോളം വിചാരണ പ്രസക്തമാകാന്‍, അവയ്ക്ക് യാതൊരുവിധ അധികാരവും സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടില്ല. എന്നാല്‍, ബുദ്ധിയും വികാരവും സ്വാതന്ത്യ്രവുമുള്ള സൃഷ്ടികളുടെ കര്‍മങ്ങള്‍ക്ക് കേവലം ഭൌതികമാനമല്ല ഉള്ളത്. ധാര്‍മികമാനവും കൂടിയുണ്ട്. ധാര്‍മികഫലങ്ങളുളവാക്കുന്ന കര്‍മങ്ങളുടെ ചങ്ങലയാവട്ടെ ജീവിതാന്ത്യം വരെ മാത്രമല്ല നീളുന്നത്. മരണാനന്തരവും അതിന്റെ ഫലങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉടമയായ മനുഷ്യന്‍ അവന്റെ ഭൌതിക പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതോടെ സസ്യങ്ങളെയും ജന്തുജാലങ്ങളെയും പോലെ പാഴായിപ്പോകാവതാണോ? ഇച്ഛാപൂര്‍വമായും സ്വതന്ത്രമായും ചെയ്ത നന്മതിന്മകള്‍ക്ക് അവന് നീതിനിഷ്ഠവും നിഷ്പക്ഷവുമായ പ്രതിഫലം ലഭിക്കേണ്ടതനിവാര്യമാകുന്നു. മറ്റു സൃഷ്ടികളില്‍നിന്ന് ഭിന്നമായി മനുഷ്യനെ സ്വാതന്ത്യ്രവും അധികാരവുമുള്ള ഒരു സൃഷ്ടിയാക്കി രൂപപ്പെടുത്തിയതിന്റെ താല്‍പര്യമാണത്. അവന്‍ വിചാരണ ചെയ്യപ്പെടാതെ, കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടാതെ, സ്വാതന്ത്യ്രവും ഇച്ഛാശക്തിയുമില്ലാത്ത സൃഷ്ടികളെപ്പോലെ ഭൌതികജീവിതം തീരുമ്പോള്‍ പാഴായിപ്പോകുന്നവനാണെങ്കില്‍ നിസ്സംശയം, അവന്റെ സൃഷ്ടി ഒരു പാഴ്വേലയാകുന്നു. എന്നാല്‍, തികഞ്ഞ യുക്തിമാനായ ഒരുവനില്‍ നിന്ന് പാഴ്വേലകള്‍ പ്രതീക്ഷിക്കാവതല്ലല്ലോ.
                                                               ഇതിനു പുറമേ പരലോകത്തിന്റെയും രക്ഷാശിക്ഷകളുടെയും സംഭവ്യതക്ക് ഈ നാലു പ്രാപഞ്ചിക പ്രതിഭാസങ്ങളെ പിടിച്ചാണയിട്ടതിന് മറ്റൊരു സാംഗത്യം കൂടിയുണ്ട്. മരിച്ചു ജീര്‍ണിച്ചുപോവുകയും മനുഷ്യന്റെ കോശങ്ങളെല്ലാം മണ്ണില്‍ കലര്‍ന്നു ചിതറിപ്പോകുകയും ചെയ്താല്‍ പിന്നെ, ആ ദ്രവിച്ചു ചിതറിപ്പോയ ശരീരഘടകങ്ങളെയെല്ലാം വീണ്ടും സമാഹരിച്ച് മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന സന്ദേഹത്തെ ആസ്പദമാക്കിയായിരുന്നു പരലോക നിഷേധികള്‍ മരണാനന്തര ജീവിതത്തെ അസംഭവ്യമായി കരുതിയിരുന്നത്. പരലോകത്തിന്റെ തെളിവുകളായി അവതരിപ്പിച്ച ഈ നാലു പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചാലോചിച്ചുനോക്കിയാല്‍ പ്രസ്തുത സന്ദേഹം സ്വയം ദൂരീകൃതമാകുന്നതാണ്. സൂര്യരശ്മികള്‍ അതിന്റെ താപമെത്തിച്ചേരുന്നിടത്തോളം ഭൂമിയിലെ ജലശേഖരങ്ങളിലഖിലം പ്രതികരണമുളവാക്കുന്നു. അതുവഴി ജലകണങ്ങള്‍ അവയുടെ സങ്കേതങ്ങളില്‍നിന്നുയര്‍ന്നുപോകുന്നു. എന്നാല്‍, അതു നശിച്ചുപോകുന്നില്ല. ഓരോ കണവും നീരാവിരൂപത്തില്‍ അന്തരീക്ഷത്തില്‍ സൂക്ഷിക്കപ്പെടുന്നു. പിന്നെ അവയെ മേഘങ്ങളാക്കി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പരത്തുന്നു. ദൈവനിശ്ചയപ്രകാരം കൃത്യസമയത്ത് അതിലെ ഓരോ തുള്ളിയും അവയുടെ പൂര്‍വരൂപത്തില്‍തന്നെ ഭൂമിയിലേക്ക് തിരിച്ചു വരുന്നു. മരിച്ചുപോയ മനുഷ്യന്റെ ശരീരഘടകങ്ങള്‍ ഒരു സൂചനകൊണ്ട് ഒരുമിച്ചുകൂട്ടാനും നേരത്തെ ഉണ്ടായിരുന്ന അതേ രൂപത്തില്‍ സംഘടിപ്പിക്കാനും അല്ലാഹുവിനു കഴിയുമെന്നതിന് അസന്ദിഗ്ധമായി സാക്ഷ്യം വഹിക്കുന്നു ഇത്. ആ ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ വായുവിലോ ആവട്ടെ ഭൂമിയിലും പരിസരത്തും തന്നെയാണുള്ളത്. വായുവില്‍ ചിതറിപ്പോയ നീരാവിയെ വായുമുഖേന തന്നെ സമാഹരിക്കുകയും ജലമായി വര്‍ഷിക്കുകയും ചെയ്യുന്ന ദൈവത്തിന് മണ്ണിലും വെള്ളത്തിലും ചിതറിപ്പോയ മനുഷ്യഘടകങ്ങള്‍ ശേഖരിക്കലും പുനഃസംഘടിപ്പിക്കലും ഒട്ടും പ്രയാസകരമാകേണ്ടതില്ലല്ലോ.
(വിശുദ്ധ ഖുറാൻ അദ്ധ്യായം 51 ,ആദ്യ ഭാഗത്ത്,തഫ്ഹീമുൽ ഖുറാനിലെ വിശദീകരണത്തിൽ നിന്ന് )

Tuesday, June 18, 2013

ഏകദൈവത്വം ,പ്രവാചകത്വം,പരലോകം ........ഭാഗം 3

 ഭാവി മുസ്ലിങ്ങളുടെത്              
                                                മുസ്ലിങ്ങള്‍  അങ്ങനെയായിരുന്നു.അത് ഭൂതകാലമാണ്.വരാനിരിക്കുന്ന കാലത്തെ കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.ഇനിയും മുസ്ലിങ്ങള്‍ ലോകത്തിനു നേതൃത്വം നല്കുന്നവരായി മാറും ഇനിയും മുസ്ലിങ്ങള്‍ യഥാര്‍ത്ഥ വഴി കാട്ടികളായി ലോകത്തിനു മുന്നില്‍ ഉണ്ടാവും."അള്ളാഹു നിങ്ങളുടെ കൂട്ടത്തില്‍  വിശ്വാസം കൈക്കൊള്ളുകയും സുകൃതം അനുഷ്ടിക്കുകയും ചെയ്യുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു .അവരെ ഈ ഭൂമിയില്‍ പ്രാതിനിധ്യം നല്‍കി അവരോധിക്കും.അവര്‍ക്ക് മുംപുണ്ടായിരുന്നവര്‍ക്ക് അള്ളാഹു നല്‍കിയ സ്ഥാനം അവര്‍ക്കും നല്‍കും.അവര്‍ജ്ക്ക് അവരുടെ ജീവിത മാര്‍ഗം, അവരുടെ ദീന്‍ അവരുടെ വിശ്വാസം പൂര്‍ണമായും നടപ്പാക്കാന്‍ അവസരം നല്‍കും.ഭയത്തിനു ശേഷം അവര്‍ക്ക് നിര്‍ഭയത്വം നല്‍കും.എനിക്ക് ഇബാടത് ചെയ്തു കൊണ്ട് ,എന്നില്‍ ആരെയും പങ്കു ചേര്‍ക്കാതെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു രംഗം ഉണ്ടാക്കും.അല്ലാഹുവിന്റെ വാഗ്ധാനമാണ്.പ്രപഞ്ച നാഥനായ അള്ളാഹു വാഗ്ദാനം ചെയ്തിരിക്കുന്നു .അല്ലഹുവിനെക്കള്‍ വാക്ക് പാലിക്കുന്ന വാഗ്ദാനം പൂര്തീകരിക്കുന്ന ഒരു ശക്തിയും നമുക്ക് സങ്കല്പിക്കനവില്ലല്ലോ?അതിനാല്‍ ഭാവി മുസ്ലിങ്ങളുടെതാണ്.ഭാവി മനുഷ്യ രാശി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വഴികാട്ടികലാണ് മുസ്ലിങ്ങള്‍..
                                                 നിങ്ങള്‍ ദുര്‍ബലരാകരുത്,നിങ്ങള്‍ ദു:ഖിക്കരുത് .നിങ്ങള്‍ വിശ്വാസികളാണോ
എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമര്‍..മുസ്ലിങ്ങള്‍ പ്രതാപത്തിന്റെ ഉടമകള്‍ ആയിരുന്നു.എന്ന് നാം കണ്ടു.ആ ഇസ്സത് അവര്‍ക്കില്ലാത്ത ഒരു കാലം ,അവര്‍ മക്കയുടെയും മദീനയുടെയും പീഡിപ്പിക്കപ്പെട്ട കാലം അവര്‍ സമൂഹത്തിനു മുന്നില്‍ അടിച്ചമാര്തപ്പെട്ടു ഒരു മോചനത്തിന് വേണ്ടി ദാഹിച്ചിരുന്ന ഒരു കാലം ,അള്ളാഹു അവരോടു പറഞ്ഞു:അല്ലാഹുവിന്നാണ്‌ ഇസ്സത്,അല്ലവിന്റെ ദൂതനാണ്‌ ഇസ്സത് ,സത്യാ വിശ്വസികല്കാന് ഇസ്സത് ..ഈ വാഗ്ദാനം അല്ലാഹുവിന്റെ വാഗ്ധാനമാണ്.  മുഹമ്മദ്‌ നബി തിരുമേനി ആ വാഗ്ദാനം വിവിധ ശൈലികളിൽ   വിവിധ സന്ദര്‍ഭങ്ങളിലായി നമ്മെ കേള്പിചിടുണ്ട്.ഒരിക്കല്‍ അവിടുന്ന് ഉറക്കമുണര്‍ന്നു ,ആ ഉറക്കത്തില്‍ കണ്ട ,ലഭിച്ച ,ഒരു ദിവ്യ ബോധനത്തിന്റെ സന്ദേശം ,വെളിച്ചം സഹാബികളെ കേള്പിക്കുകയാണ്."സത്യ വിശ്വാസികള്‍ സുപ്രസിദ്ധമായ രണ്ടു പട്ടണങ്ങള്‍  ജയിച്ചടക്കും.ആ രണ്ടു പട്ടനഗളില്‍ ആദ്യത്തേത് കോണ്‍സ്ടാണ്ടി നേപ്പിൾ   ആയിരിക്കും.ഇന്ന് കൊന്‍സ്ടന്റിനോപ്പില്‍ നമുക്ക് ഭൂമിശാസ്ത്രത്തില്‍ കണ്ടെത്തുക പ്രയാസമാണ്.അതിന്റെ ഇപ്പോഴത്തെ പേര് ഇസ്തംബൂള്‍ എന്നാണ്.ആ കൊന്‍സ്ടന്റിനോപ്പില്‍ പിടിച്ചടക്കുന്ന ഭരണാധികാരിയെ പ്രശംസിച്ചു കൊണ്ട് നബി പറഞ്ഞു.ആ ഭരണാധികാരി ഉത്തമനായ ഭരണാധികാരി  ആയിരിക്കും.
നബിതിരുമേനിയുടെ കാലത്ത് മുസ്ലിങ്ങള്‍ കൊന്‍സ്ടന്റിനോപ്പില്‍ ജയിച്ചടക്കിയില്ല;അബൂബകര്‍(റ )വിന്റെ കാലത്തോ ഉമര്‍ (റ)വിന്റെ കാലത്തോ ഉസ്മാന്‍ ഇബ്നു അഫ്ഫാന്റെ കാലത്തോ മുസ്ലിങ്ങള്‍ കൊന്‍സ്ടന്റിനോപ്പില്‍ ജയിച്ചടക്കിയില്ല.പിന്നീട് അതാ ഉമവീ ഭരണം വരുന്നു......ആ കാലഘട്ടത്തിലാണ് മുസ്ലിങ്ങള്‍ കൊന്‍സ്ടന്റിനോപ്പില്‍ ജയിച്ചടക്കുന്നത്.മുഹമ്മദ്‌ നബിയുടെ പ്രവചനം അടുത്ത കാലത്ത് തന്നെ പുലരണം എന്നത് നമ്മുടെ ആഗ്രഹമാണ് .അതിനു അല്ലാഹു നിശ്ചയിച്ച കാലമാനുസരിച്ചു അത് പുലരും.
രണ്ടാമത്തെ പട്ടണം റോം ആണ് .ഇറ്റലിയുടെ തലസ്ഥാനം .റോം ഇന്ന് ആരുടെ തലസ്ഥാനമാണ്‌ എന്നും അവിടത്തെ വിശ്വാസികള്‍ ആരാണെന്നും നമുക്കറിയാം.അവിടെയുള്ള ആളുകള്‍ ഇസ്ലാമിനെ അന്ഗീകരിക്കുകയും അവരുടെ ജീവിത മാര്‍ഗമായി ഇസ്ലാം പ്രിയങ്കരമായി തീരുകയും ചെയ്താല്‍ റോം മുസ്ലിങ്ങളുടെത് ആവുന്നതിനു ഒരു പ്രയാസവുമില്ല.
                                                അതുമായി ബന്ധപ്പെട്ടു നമ്മുടെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ചില തത്വങ്ങള്‍,ചില വസ്തുതകള്‍ എന്റെ സഹോദരന്മാരെ എന്റെ സഹോദരിമാരെ ഞാന്‍ കേള്പിക്കുകയാണ്.
              ............ വരാനിരിക്കുന്ന 50 വര്‍ഷത്തിനുള്ളില്‍ ഇന്ന് ലോകത്തിനു നേതൃത്വം നല്‍കുന്ന  യൂറോപ് ,ആ യൂറോപ്പില്‍ ഇപ്പോള്‍ നിലകൊള്ളുന്ന സംസ്കാരം ,ഇപ്പോള്‍ അവിടെയുള്ള നാഗരികത ഇതൊന്നും തന്നെ നിലനില്‍ക്കുന്നതല്ല .ഇത് പറയുന്നത് യൂറോപ്പില്‍ നിന്ന് അവരുടെ അവസ്ഥയെ ക്കുറിച്ച് ഗവേഷണം നടത്തിയ അവിടത്തെ സാമൂഹ്യ പ്രവര്‍ത്തകരാണ്  .യൂറോപ്പ് എങ്ങനെയാണ് തിരോധാനം ചെയ്യുന്നത് എന്ന് അവര്‍ വളരെ ശാസ്ത്രീയമായി വിശദീകരിക്കുന്നു. ............(.ഒരു അടിസ്ഥാന വിഷയം ഇതാണ്).  അവിടത്തെ സന്തനോല്പാദന  അനുപാതം ഏറ്റവും കൂടിയത് 1 .8 ഉം ഏറ്റവും കുറവ് 1 .1 ഉം ആണ് . ഒരു കുടുംബം -ഒരു പുരുഷനും ഒരു സ്ത്രീയും  അവര്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരു കുഉട്ടി ഉണ്ടായാല്‍ സന്താനോല്പാദന അനുപാതം ഒന്നാണ്. രണ്ടു കുട്ടികള്‍ ഉണ്ടായാല്‍ അനുപാതം രണ്ടാണ് ഏറ്റവും ചുരുങ്ങിയത് ഒരു നാഗരികത നിലനില്‍ക്കണമെങ്കില്‍ 2 .1 അനുപാതം ഉണ്ടാവണം .........ഈ പോയിന്റ്‌ ഒന്ന് എന്ന് പറയുന്നത് നിങ്ങള്ക്ക് മനസ്സിലാകണമെങ്കില്‍ രണ്ടു ആളുകളെ സങ്കല്പിക്കുന്നതിനു പകരം 20 കുടുംബങ്ങളെ സങ്കല്‍പ്പിച്ചാല്‍ ശരിയാകും .അതായത് 20 കുടുംബങ്ങള്‍ക്ക് നാല്പതു മക്കളെ ഉണ്ടാകുന്നുല്ലുവെങ്കില്‍ അത് നിലനില്‍ക്കുകയില്ല ,അഥവാ വര്ധിക്കുകയില്ല ഉള്ളത് അങ്ങനേ തന്നെയാണ് ,ഒരു ചെറിയ വര്ധനവിന്നു ആണ് പോയിന്റ് ഒന്ന് എന്ന് പറയുന്നത് അഥവാ പത്തില്‍ ഒന്ന് കൂടണം .അതായത് നാല് മക്കള്‍ കൂടി ഉണ്ടാവണം അപ്പോളെ വര്‍ധനവ്‌ ഉണ്ടാകുന്നുള്ളൂ .
                               31   രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ് യൂര്‍പ്യന്‍ യൂണിയന്‍  .ഈ 31 രാജ്യങ്ങളില്‍ ഇപ്പോഴത്തെ സന്താനോല്പാദന അനുപാതം 1 .38 ആണ് .അതായതു അവര്‍ക്ക് 10 കുടുംബങ്ങളില്‍ 13  മക്കളെ ഉണ്ടാകുന്നുള്ളൂ  ഈ മാതാ പിതാക്കള്‍ മരിച്ചു കഴിഞ്ഞാല്‍ കുട്ടികളുടെ എണ്ണത്തില്‍ ജനസംഖ്യ കുറഞ്ഞു എന്നര്‍ത്ഥം. നമുക്ക് ഒന്ന് കൂടി മനസ്സിലാകും നമ്മുടെ പഴയ സൂത്രവാക്യങ്ങള്‍ പരിശോധിച്ചാല്‍ . നാം ആദ്യം പറഞ്ഞു : നാം രണ്ടു നമുക്ക് മൂന്നു. പിന്നെ പ്പറഞ്ഞു നാം രണ്ടു നമുക്ക് രണ്ടു .ഇപ്പോള്‍ കേള്‍ക്കുന്നത് നാം രണ്ടു നമുക്ക് ഒന്ന് ........ആപറയുന്നതിന്റെ അര്‍ഥം ഓരോ തലമുറ കഴിയുമ്പോഴും നമുക്ക് പകുതിയായി ചുരുങ്ങാം എന്നാണു.
യൂറോപ്പില്‍ ഇസ്ലാം ശക്തിയായി പ്രച രിച്ചുകൊണ്ടിരിക്കുന്നു. പ്രചരിക്കുന്നത് രണ്ടു രീതിയിലാണ്. ഒന്ന്,ഇസ്ലാമില്‍ ആകൃഷ്ടരായി വരുന്ന യൂറോപ്യന്മാര്‍ .മറ്റൊന്ന് ഇസ്ലാമിന്റെ സന്ദേശവുമായി ജീവിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ തൊഴില്‍ തേടി യൂറോപ്പിലേക്ക്  താമസം മാറ്റുന്നവര്‍.ഈ രണ്ടു വിഭാഗങ്ങളും ചേര്‍ന്ന് യൂറോപ്പില്‍ മുസ്ലിങ്ങളുടെ അംഗ സംഖ്യ വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.അതായതു ആകെ യൂറോപ്യന്‍ രാജ്യങ്ങളില്‍ 1 .38  ആണ് യൂറോപ്യന്മാരുടെ സന്തനോല്പാദന അനുപാതമെങ്കില്‍ മുസ്ലിങ്ങളുടെത് 8 .01 ആണ്.ഈ കണക്കു വെച്ച് കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓരോ രാജ്യങ്ങളെയും എന്നി പ്പറഞ്ഞു കൊണ്ട് (കൃത്യമായ കണക്കും കര്യവുമെല്ലാം ലിഖിത രൂപത്തില്‍ എന്റെ കയ്യിലുണ്ട്.)
ഫ്രാന്‍‌സില്‍ ഇപ്പോള്‍ ജനിക്കുന്ന കുട്ടികളില്‍ 20 വയസ്സിന്നു താഴെയുള്ള ആളുകളുടെ കണക്കു വെച്ച് ഫ്രാന്‍‌സില്‍ പൊതുവില്‍ 30 % മുസ്ലിങ്ങളാണ് തെക്കന്‍ ഫ്രാന്‍‌സില്‍ ഇത് 40 - 45 ശതമാനം വരെ ആണ് .ജര്‍മനി ഔദ്യോഗികമായി പ്രക്യപിചിരിക്കുന്നു ജനസംഖ്യാ ന്യൂനത പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നമാണ് .മുസ്ലിങ്ങള്‍ ജര്‍മനിയില്‍ ധാരാളമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 20 -25  കൊല്ലത്തിനുള്ളില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകും. നാം സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ രാഷ്ട്രങ്ങളെല്ലാം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാകയാല്‍ അവിടെ 50 ശതമാനം എന്ന് പറഞ്ഞാല്‍ രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ കാര്യമായ പങ്കുള്ളവരായി അവര്‍ മാറും .60  ശതമാനമായാല്‍ അവരാണ് ഭാഗധേയം നിര്‍ണയിക്കുക . ഹോളണ്ട് ഈ കാര്യത്തില്‍ വളരെ മുന്നിലാണ് .ബെല്‍ജിയം അത് പോലെ തന്നെ വളരെ വേഗം മുസ്ലിം ജനസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. റഷ്യയില്‍ ഇപ്പോള്‍ 23 മില്യന്‍ അതായത് 2 കോടി 30 ലക്ഷം മുസ്ലിങ്ങള്‍ ,റഷ്യന്‍ പട്ടാളത്തില്‍ 40 %മുസ്ലിങ്ങള്‍ ആണ് ഏതാണ്ട് 15 - 20 കൊല്ലം ആകുമ്പോഴേക്കു മുസ്ലിങ്ങള്‍ അവിടെയും ഭൂരിപക്ഷമാകും
                                               ഇങ്ങനെ യൂറോപിയന്‍ രാജ്യങ്ങളെ എന്നിയെന്നി പ്പറയുന്ന ഒരു കണക്കു നമ്മുടെ മുമ്പിലിരിക്കുന്നു.കാനഡയും യു എസ് എ യും  ഇതിന്നപവാദമല്ല. അവിടെയും മുസ്ലിങ്ങള്‍ ആണ് എണ്ണത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത്.ഇന്ന് ലോകത്തിന്റെ  നിയന്ത്രണം യൂറോപ്പിന്റെ കയ്യിലാണ് എന്ന് നമുക്കറിയാം.ആ നിയന്ത്രണം ഭാവിയില്‍ മുസ്ലിങ്ങളുടെ കയ്യിലീക്ക് വരാനുള്ള സാധ്യത ,അതിനെ ക്കുറിച്ച് പടിഹയാലുകള്‍ വിശദമായി പറയുന്നു.ഇത് മനം മറ്റൊരു കാര്യത്തോട് കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.ലോകത്ത് മനുഷ്യരുടെ ദിമോഗ്രഫി,മനുഷ്യരുടെ അവസ്ഥയെ കുറിച്ചുള്ള പഠനം നടത്തിയിട്ട് ആ പഠനത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന മതം ഇതാണ് എന്ന് പരിശോധിച്ചപ്പോള്‍ അത് ഇസ്ലാം ആണ്.ലോകത്ത് ഏതെങ്കിലും ഒരു പ്രടെഷത്തല്ല,മുഴുവന്‍ ലോകത്തും പ്രചരിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാം ആണ് .
ഇന്ഗ്ലാണ്ടില്‍ ഉള്ള ആയിരം പള്ളികളില്‍ അധികവും ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കു ന്വേണ്ട എന്ന് തീരുമാനിച്ചു വിറ്റഴിച്ചപ്പോള്‍ മുസ്ലിങ്ങള്‍ വാങ്ങിയെടുത്ത ചര്‍ച്ചുകള്‍ ആണ്. ആരാധനയ്ക്ക് ആളുകള്‍ വരാതെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തകര്‍ന്നു പോകാതിരിക്കാന്‍ അതിന്റെ ഉടമസ്ഥര്‍ ചിന്തിക്കും ഇത് വിട്ടു കളയാം.ഏറ്റവും അവസാനം ഒരു ചര്ചിനെ ക്കുറിച്ചുള്ള വില്പനയുടെ  ചര്‍ച്ച വായിക്കുകയുണ്ടായി.  അത് വാങ്ങാന്‍ വന്നത് ഒരു കാബറെ സെന്ടരുണ്ടാക്കാന്‍ ഉദ്ദേശിച്ച ഒരാളായിരുന്നു. ഇത് മനസ്സിലാക്കിയ സഭയുടെ ഉത്തരവാദിയായ മനുഷ്യന്‍ പറഞ്ഞു : നിങ്ങള്ക്ക് ഞങ്ങളിത് വില്‍ക്കുകയില്ല. മറുഭാഗത്ത്‌ രണ്ടാമത് കച്ചവടം പറഞ്ഞിരുന്നത് ,പള്ളിയുണ്ടാക്കാന്‍ എന്നാ ആവശ്യവുമായി    മുസ്ലിങ്ങള്‍ ആയിരുന്നു.നിഷ നര്തന കേന്ദ്രം ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് പള്ളിയുണ്ടാക്കലാണ് നല്ലത് എന്ന് തീരുമാനിച്ചു കൊണ്ട് മുസ്ലിങ്ങള്‍ക്ക്‌ വിട്ടു.
                                               ഇന്ന് ഇന്ഗ്ലന്റില്‍ ആകെക്കൂടിയുള്ള   ക്രിസ്ത്യാനികളില്‍ ക്രിസ്തു മതത്തില്‍ വിഒശ്വസിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവര്‍ ഇസ്ലാം മതത്തില്‍ വിശ്വസിച്ചു അത് പ്രാവര്‍ത്തികമാക്കുന്നവരെക്കാള്‍ കുറവാണ് എന്ന് ഉത്തരവാദപ്പെട്ട ഒരു ക്രിസ്തീയ നേതാവ് പ്രക്യാപിച്ചു.ജനിച്ചു വളര്‍ന്നു കിട്ടിയ മതമാണ്‌.പഠിച്ചു സ്വീകരിച്ച  മതമല്ല; അത് കൊണ്ടാവര്‍ക്ക് വേണ്ട .തെക്കന്‍ ഫ്രാന്‍സില്‍ ഇപ്പോള്‍ ചര്ചിനെക്കള്‍ കൂടുതല്‍ പള്ളികള്‍ ഉണ്ട് എന്ന് പറയുന്ന കൂട്ടത്തില്‍ തന്നെ ആ ചര്‍ച്ചുകള്‍ ആണ് പള്ളികള്‍  ആയി മാറിയത് എന്ന് സൂചിപ്പിക്കട്ടെ .ഇസ്ലാമിന്റെ വളര്‍ച്ചയും ഇസ്ലാമാല്ലത്തതിന്റെ തളര്‍ച്ചയും എങ്ങനെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് എന്റെ പ്രിയപ്പെട്ട സഹോദരന്മാര്‍ സഹോദരികള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്രയും കാര്യങ്ങള്‍ ഞാന്‍ പറഞ്ഞത്.ഇസ്ലാം ഭാവിയില്‍ തീര്‍ച്ചയായും വളരും .ഒരു വശത്ത് നാം പ്രവചനങ്ങള്‍ കാണുന്നു.പരിശുദ്ധ ഖുരനിന്റെ പ്രവചനങ്ങള്‍ കാണുന്നു.മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങള്‍ കാണുന്നു.  
                            




Friday, June 14, 2013

സമീപനത്തിന്റെ പ്രശ്നം :

സമീപനത്തിന്റെ പ്രശ്നം :

പ്രവാകകന്റെ(സ) ഏറ്റവും പ്രിയപ്പെട്ട ഒരു സഹാബിയെ കുറിച്ച് ആദം എപ്പോഴും എന്നേ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനം കൈയൊഴിക്കാന്‍ അദ്ദേഹം അശക്തനായിരുന്നുവെങ്കിലും, അയാളുടെ സ്വഭാവം അവിടുന്ന് അംഗീകരിച്ചിരുന്നില്ലെങ്കിലും, അല്ലാഹുവെയും ദൂതനെയും സ്‌നേഹിക്കുന്നവനാണയാള്‍ എന്ന് തനിക്ക് അറിയാമെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ഈ ഒരൊറ്റ കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തെ ശപിച്ചിരുന്ന അനുയായികളെ അവിടുന്നു ശകാരിക്കുകയും ചെയ്തിരുന്നു. ഒരാളുടെ ബാഹ്യമായ ഒരു ന്യൂനത, അയാളുടെ ആന്തരിക നന്മയുടെയും ദൈവ സാമീപ്യത്തിന്റെയും മാനദണ്ഡമായി എടുത്തു കൂടെന്നു, ഈ മദ്യപാനിയിലൂടെ അവിടുന്ന് സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു. ആദമിലൂടെ ഈ പാഠം അല്ലാഹു എന്നെ പഠിപ്പിച്ചു. ....................................................................................................................................................................................................................................................
കുറ്റക്കാരെന്ന് നാം കരുതുന്നവരെ പലപ്പോഴും നാം അവജ്ഞയോടെ വീക്ഷിക്കുന്നു. ഒരു പക്ഷെ, അവര്‍ ചൂതാട്ടക്കാരായിരിക്കും, മദ്യപാനികളായിരിക്കും, വ്യഭിചാരികള്‍ പോലുമായിരിക്കും. എന്നാല്‍, ധാര്‍മിക രോഷത്താല്‍, നാം പ്രകടിപ്പിക്കുന്ന അഹങ്കാരം, ദൈവിക ദൃഷ്ടിയില്‍, ഒരു പക്ഷെ, അത്തരക്കാര്‍ ചെയ്ത കുറ്റത്തേക്കാള്‍ മോശമായിരിക്കുമെന്ന കാര്യത്തെ കുറിച്ച് നാം ബോധവാന്മാരല്ല. സര്‍വജ്ഞന്‍ അല്ലാഹു ആയിരിക്കെ, ഒരു ആത്മാവിന്റെ മൂല്യം അളക്കാന്‍ നാം ആരാണ്? ഒരു വേശ്യക്ക്, മുഴു കുടിയന്ന്, വ്യഭിചാരിക്ക് അല്ലാഹു പൊറുത്തു കൊടുത്തുവെന്ന് പ്രവാചക ശ്രേഷ്ഠന്‍(സ) നമ്മെ പഠിപ്പിക്കുന്നു. ഈ സാമൂഹ്യ ഭൃഷ്ടരെല്ലാം സമൂഹത്തെ അമ്മാനമാടുകയായിരുന്നുവെന്നത് ശരി തന്നെ. പക്ഷെ, അനുതാപമുള്ളവരും അല്ലാഹുവോടും പ്രവാചകനോടും സ്‌നേഹം പുലര്‍ത്തുന്നവരുമായിരുന്നു അവര്‍. അത് അവരുടെ സ്രഷ്ടാവിന്നു മാത്രമെ അറിയുകയുള്ളുവെന്ന് മാത്രം. (അവലംബം ഇസ്ലാം ഓണ്‍ ലൈവ് )

http://www.islamonlive.in/story/2013-06-13/1371118374-2411186

Tuesday, June 11, 2013

മത്സര വേദി

ഭൂമി കര്മങ്ങല്കുള്ള മത്സര വേദിയാണ്.മത്സര വേദിയിൽ പ്രവേശിക്കാൻ എൻട്രി ഫോം ഉണ്ട്.തന്നെ സൃഷ്ടിചു സംരക്ഷിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന തന്റെ നാഥനെയും തന്റെ മാര്ഗ ദര്ഷനത്തിന്നും സംസ്കരണത്തിനും ആയി കാലാകാലങ്ങളിൽ അവൻ അയച്ച പ്രവാചകന്മാരുടെ അവസാന കണ്ണിയായ മുഹമ്മദ്‌ നബിയേയും അംഗീകരിക്കുകയും അത്  പ്രഖ്യാപിക്കുകയും ചെയ്യുന്ന ശഹാദത്  കലിമയുടെ (സത്യാ സാകഷ്യ  വചനം ) ഉച്ചാരണം . അതോടെ മത്സരവേദിയിൽ അയാള് അങ്ങമായി. അങ്ങമായി എന്നതിന്റെ പ്രകടവും പ്രത്യക്ഷവുമായ തെളിവായി 5 നേരം അയാള് സ്രഷ്ടാവിന്റെ മുമ്പിൽസുജൂദിൽ വീഴണം അഥവാ വിധേയത്വത്തിന്റെ പ്രഥമ അടയാളം .അവിടം മുതൽ ജീവിതാന്ത്യം വരെ മത്സരം തന്നെ മത്സരം. .വിജയികള ഫസ്റ്റ്, സെക്കന്റ്‌, തേർഡ് പദവികൽക്കു  അര്ഹരാണ് . എല്ലാവര്ക്കും ഒറ്റ രീതിയിലുള്ള മത്സരം അല്ല. ഓരോരുത്തരുടെയും കഴിവും പ്രാപ്തിയും പരിഗണിച്ചുള്ള മത്സരം പക്ഷെ അത് അവരവര് തെരഞ്ഞെടുക്കുന്നതാണ് .അവസാനം റിസൾട്ട്‌ പ്രഖ്യാപിക്കുമ്പോൾ ഫസ്റ്റ് സാബിഖുൻ ബില് ഖൈരാത്, സെക്കന്റ്‌ മുഖ്‌തസ്വിദ് , തേർഡ് ളാലിമുൻ ലിനഫ്സിഹി എന്നിങ്ങനെ വരും .ഈ മത്സര വേദിയിൽ അനവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് .സഹോദരനോടുള്ള പുഞ്ചിരി , വഴിയിലുള്ള ഉപദ്രവം നീക്കൽ , ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും കഴിയൽ,നല്ല സംസാരം തുടങ്ങി ചെറുതും വലുതുമായ അനവധി സന്ദർഭങ്ങൾ . എന്തിനേറെ സത്യ സന്ധമായ ഒരു ലക്‌ഷ്യം വെക്കൽ പോലും (പ്രവൃത്തി പദത്തിൽ കൊണ്ട് വരാനായില്ലെങ്കിലും)ഗ്രേഡ് മാറ്റത്തിന്‌ പരിഗണിക്കാൻ കാരണമാകും . എത്ര ചെയ്തു എന്നതിനേക്കാൾ എന്ത് ചെയ്തു ,എങ്ങനെ ചെയ്തു ,എന്തിനു വേണ്ടി ചെയ്തു എന്നതാണ് മര്മപ്രധാനം. അത് കൊണ്ട് വേദിയിലെ അംഗങ്ങളെ , ജാഗരൂകരാകുവിൻ ,കഴിവിണ്‍ പടി രംഗത്ത് വരുവീൻ ,,,,,,,,,അങ്ങത്വം എടുതിട്ടില്ലാത്തവർ അങ്ങത്വത്തിനു പരിശ്രമിക്കുവീൻ