Friday, June 14, 2013

സമീപനത്തിന്റെ പ്രശ്നം :

സമീപനത്തിന്റെ പ്രശ്നം :

പ്രവാകകന്റെ(സ) ഏറ്റവും പ്രിയപ്പെട്ട ഒരു സഹാബിയെ കുറിച്ച് ആദം എപ്പോഴും എന്നേ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനം കൈയൊഴിക്കാന്‍ അദ്ദേഹം അശക്തനായിരുന്നുവെങ്കിലും, അയാളുടെ സ്വഭാവം അവിടുന്ന് അംഗീകരിച്ചിരുന്നില്ലെങ്കിലും, അല്ലാഹുവെയും ദൂതനെയും സ്‌നേഹിക്കുന്നവനാണയാള്‍ എന്ന് തനിക്ക് അറിയാമെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ഈ ഒരൊറ്റ കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തെ ശപിച്ചിരുന്ന അനുയായികളെ അവിടുന്നു ശകാരിക്കുകയും ചെയ്തിരുന്നു. ഒരാളുടെ ബാഹ്യമായ ഒരു ന്യൂനത, അയാളുടെ ആന്തരിക നന്മയുടെയും ദൈവ സാമീപ്യത്തിന്റെയും മാനദണ്ഡമായി എടുത്തു കൂടെന്നു, ഈ മദ്യപാനിയിലൂടെ അവിടുന്ന് സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു. ആദമിലൂടെ ഈ പാഠം അല്ലാഹു എന്നെ പഠിപ്പിച്ചു. ....................................................................................................................................................................................................................................................
കുറ്റക്കാരെന്ന് നാം കരുതുന്നവരെ പലപ്പോഴും നാം അവജ്ഞയോടെ വീക്ഷിക്കുന്നു. ഒരു പക്ഷെ, അവര്‍ ചൂതാട്ടക്കാരായിരിക്കും, മദ്യപാനികളായിരിക്കും, വ്യഭിചാരികള്‍ പോലുമായിരിക്കും. എന്നാല്‍, ധാര്‍മിക രോഷത്താല്‍, നാം പ്രകടിപ്പിക്കുന്ന അഹങ്കാരം, ദൈവിക ദൃഷ്ടിയില്‍, ഒരു പക്ഷെ, അത്തരക്കാര്‍ ചെയ്ത കുറ്റത്തേക്കാള്‍ മോശമായിരിക്കുമെന്ന കാര്യത്തെ കുറിച്ച് നാം ബോധവാന്മാരല്ല. സര്‍വജ്ഞന്‍ അല്ലാഹു ആയിരിക്കെ, ഒരു ആത്മാവിന്റെ മൂല്യം അളക്കാന്‍ നാം ആരാണ്? ഒരു വേശ്യക്ക്, മുഴു കുടിയന്ന്, വ്യഭിചാരിക്ക് അല്ലാഹു പൊറുത്തു കൊടുത്തുവെന്ന് പ്രവാചക ശ്രേഷ്ഠന്‍(സ) നമ്മെ പഠിപ്പിക്കുന്നു. ഈ സാമൂഹ്യ ഭൃഷ്ടരെല്ലാം സമൂഹത്തെ അമ്മാനമാടുകയായിരുന്നുവെന്നത് ശരി തന്നെ. പക്ഷെ, അനുതാപമുള്ളവരും അല്ലാഹുവോടും പ്രവാചകനോടും സ്‌നേഹം പുലര്‍ത്തുന്നവരുമായിരുന്നു അവര്‍. അത് അവരുടെ സ്രഷ്ടാവിന്നു മാത്രമെ അറിയുകയുള്ളുവെന്ന് മാത്രം. (അവലംബം ഇസ്ലാം ഓണ്‍ ലൈവ് )

http://www.islamonlive.in/story/2013-06-13/1371118374-2411186