മനുഷ്യ വംശത്തില്‍ പെട്ടവരോട് ദൈവം മൂന്നു തരത്തിലുള്ള വിളംബരങ്ങള് നടത്തുന്നതായി അന്ത്യ വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് വിവിധ അദ്ധ്യായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് കണ്ടെത്താനാകും .
1 . തന്റെ ദൌത്യം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ വേണ്ടി മനുഷ്യരില്‍ നിന്നു തന്നെ താന്‍ തെരഞ്ഞെടുത്ത പ്രവാചകന്മാരോടുള്ള വിളംബരങ്ങള് . 2 . താഴെ വിവരിക്കുന്ന തരത്തില്‍ ആളുകളുടെ ഗുണങ്ങളുടെയും വംശത്തിന്റെയും വേദഗ്രന്ധങ്ങളുടെയും വിലാസത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ വിളംബരങ്ങള്.
എ .സത്യ നിഷേധികളെ ..(യാ അയ്യുഹല്ലദീന കഫരൂ )...,
ബി. ഇസ്രേല്‍ സന്തതികളെ........ (യാ ബനീ ഇസ്രായേല്‍ ..)
സി .ജൂതന്മാരെ....(യാ അയ്യുഹല്ലദീന ഹാദൂ),
ഡി .വേദഗ്രന്ഥം നല്കപ്പെട്ടവരെ ....(യാ ahlal കിതാബ് ...)
ഇ. സത്യ വിശ്വാസികളെ....(യാ അയ്യുഹല്ലദീന ആമനൂ....) എന്നിങ്ങനെയുള്ള വിളംബരങ്ങള് 3 . മനുഷ്യ വര്‍ഗത്തിലെ എല്ലാവരെയും അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള വിളംബരങ്ങള് .
ഉദാഹരണത്തിന് , ജനങ്ങളെ ...... (യാ അയ്യുഹന്നാസ് .....) , മനുഷ്യരെ.....(യാ അയ്യുഹല്‍ ഇന്സാന് ..), മനുഷ്യ സന്തതികളെ.....(യാ ബനീ ആദം......).
ഈ മൂന്നാം വിഭാഗത്തില്‍ പെട്ട വിളംബരങ്ങളെ ഖുര്‍ആന്റെ അദ്ധ്യായ ക്രോടീകരനത്തിനു അനുസൃതമായി പരിചയപ്പെടുത്തുകയും അവയിലെ വെളിച്ചങ്ങളിലേക്ക്
സൂചനകള്‍ നല്‍കുകയുമാണ് ഇവിടെ ഉദ്ദേശം .
വിളംബരം ഒന്ന് :
മനുഷ്യരെ, നിങ്ങളുടെയും നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയ സകലരുടെയും സൃഷ്ടാവായ നിങ്ങളുടെ നാഥന്നു നിങ്ങള്‍ വഴിപ്പെടുക .അതുവഴി നിങ്ങള്‍ക്ക് മുക്തി പ്രതീക്ഷിക്കാം .നിങ്ങള്‍ക്കായി അവന് ഭൂമിയുടെ മെത്ത വിരിക്കുകയും ആകാശത്തിന്റെ മേലാപ്പ് നിര്‍മിക്കുകയും മുകളില്‍ നിന്നു ജലം വര്‍ഷിക്കുകയുംഅങ്ങനെ നാനാതരം കാര്ഷികോല്പന്നങ്ങള് ഉത്പാദിപ്പിച്ചു കൊണ്ട് നിങ്ങള്‍ക്ക് വിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തത് അവനാണല്ലോ .അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ മറ്റുള്ളവരെ അല്ലാഹുവിനു സമന്മാരെ സങ്കല്പിക്കാതിരിക്കുക.
നാം നമ്മുടെ ദാസന്നു അവതരിപ്പിച്ചിട്ടുള്ള ഈ വേദത്തെ ക്കുറിച്ച് അത് നമ്മില്‍നിന്നു തന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലെയുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ രചിക്കുവിന് .അതിന്നു ഏകനായ അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്കിഷ്ടമുള്ള സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക.നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അത് ചെയ്തു കാണിക്കൂ.. നിങ്ങള്‍ക്കത് ചെയ്യാന്‍ സാദ്ധ്യമാല്ലെങ്കില്‍ - നിങ്ങള്‍ക്കത് സാദ്ധ്യമല്ല തീര്‍ച്ച - മനുഷ്യനും കല്ലും ഇന്ധനമായിട്ടുള്ള ആ നരകാഗ്നിയെ കാത്തു കൊള്ളുക .അത് സത്യ നിഷേധികള്‍ക്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാകുന്നു .
പ്രവാചകരെ,ഈ വേദത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ ശുഭ വാര്‍ത്ത അറിയിക്കുക ;താഴ്ഭാഗത്ത് കൂടെ ആറുകള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു .ആ ഉദ്യാനത്തിലെ ഫലങ്ങള്‍ക്ക് ഇഹലോകത്തിലെ ഫലങ്ങളോട് സാദൃശ്യം ഉണ്ടായിരിക്കും .അതില്‍ ഓരോ ഫലം ഭുജിക്കാന്‍ കിട്ടുമ്പോഴും അവര്‍ പറയും: 'ഇത്തരം ഫലങ്ങള്‍ ഇതിനു മുമ്പ് ഇഹലോകത്തും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നതാണല്ലോ'.അവര്‍ക്ക് അവിടെ വിശുദ്ധരായ ഇണകള്‍ ഉണ്ടായിരിക്കും അവിടെ അവര്‍ നിത്യ വാസികളും ആയിരിക്കും.
(വിശുദ്ധ ഖുര്‍ആന്‍ , അദ്ധ്യായം 2 :സൂക്തം 21 -25 )
ഒന്നാം വെളിച്ചം
- പ്രപഞ്ചത്തിന്റെ ഏത് മുക്കിലും മൂലയിലും മനുഷ്യനായിപ്പിറന്ന എല്ലാവരോടുമുള്ള , മൌലിക യാഥാര്ത്യങ്ങള് ഉള്‍ക്കൊള്ളുന്ന വിളംബരം
എ. ഓരോരുത്തരും തെറ്റായ ചിന്താഗതികളില്‍ നിന്നും തെറ്റായ ജീവിതരീതിയില്‍ നിന്നും അന്തിമമായി ദൈവിക ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സൃഷ്ടാവായ ദൈവത്തിനു മാത്രം വഴിപ്പെടുന്നവരാകണം .
ബി. ദൈവം തന്റെ ഗുണങ്ങളിലും അതിന്റെ അനുബന്ധമായ അധികാരങ്ങളിലും അവകാശങ്ങളിലും അതുല്യനാണ് . ഇവയിലേതെങ്കിലും ഒന്നില്‍ -ചെറുതാവട്ടെ വലുതാവട്ടെ,പ്രത്യക്ഷമാവട്ടെ പരോക്ഷമാവട്ടെ തനിക്കു സമന്മാരെ കണക്കാക്കുക എന്നത് അറിവും ബോധവും ഉള്ളവരായിരിക്കെ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.
സി. പ്രവാചകത്വ പദവിയുടെ സ്ഥിരീകരണം .
ഖുര്‍ആന്‍ മനുഷ്യ നിര്മിതമെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഇത് പോലൊരു അദ്ധ്യായം ,പോട്ടെ ,ഇത് പോലൊരു വാചകം നിര്‍മിച്ചു കാണിക്കാനുള്ള വെല്ലുവിളി ആയിരത്തി നാനൂറില്‍ അധികം വര്‍ഷം കഴിഞ്ഞിട്ടും ഇന്നും വെല്ലുവിളിയായി അവശേഷിക്കുന്നത് മനുഷ്യന്റെ കഴിവ് കേടിനുള്ള പ്രബലമായ സൂചന .അതോടൊപ്പം പ്രവാചകത്വത്തിനുള്ള ബലിഷ്ടമായ തെളിവും .
ഡി . നരക മോചനം വിശ്വാസത്തിലും അതിനനുസരിച്ചുള്ള സല്കര്മങ്ങളിലൂടെയും മാത്രം ..അടിസ്ഥാന വിശ്വാസകാര്യങ്ങള്‍-ഏകദൈവ വിശ്വാസം,പ്രവാചകത്വ വിശ്വാസം , പരലോക വിശ്വാസം - മൂന്നും ഈ സൂക്തങ്ങളിലെ പ്രധാന വിഷയങ്ങള്‍ .അഥവാ ഈ അടിസ്ഥാന വിശ്വാസത്രയങ്ങളും അതിനനുസരിച്ചുള്ള സല്‍കര്‍മങ്ങളും അംഗീകരിക്കാതെ ജീവിതം തനിക്കു തോന്നിയ പടി മുന്നോട്ടു നയിക്കുന്നവര്‍ (ജീവിതം ദൈവം തന്നതാണല്ലോ?) സത്യ നിഷേധികള്‍ ആണെന്നും നരകം അവര്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാനെന്നും കൂടി ഈ സൂക്തം സൂചിപ്പിക്കുന്നു .
ഇ . വിശ്വാസികളായ സല്കര്മികള്ക്ക് അന്തിമമായി ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെ ക്കുറിച്ച് ഓര്‍മപ്പെടുത്തുന്നു. ഉദാഹരണം: 1 താഴെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ആരാമങ്ങള്‍.....(.കലര്‍പ്പില്ലാത്ത തെളിനീരരുവികള്‍ ...രുചിഭേടങ്ങളില്ലാത്ത പാലൊഴുകും പുഴകള്‍...... ആസ്വാദ്യകരമായ മദ്യ നദികള്‍ ..... ശുദ്ധമായ തേനരുവികളും.......)മാത്രമോ ?എല്ലാ വിധ ന്യൂനതകളില്‍ നിന്നും മുക്തരായ പരിശുദ്ധരായ ഇണകള്‍ ..(.നോട്ടം നിയന്ത്രിക്കുന്ന വിശാലാക്ഷികളും കുലീനകളും ആയിട്ടുള്ളവര്‍ ,മുത്തും പവിഴവും പോലിരിക്കുന്നവര്‍, തുടുത്ത മാറിടമുള്ള തുല്യ വയസ്കരായ തരുണികള്‍ .......)ഇനിയും ഏറെ ഏറെ അനുഗ്രഹങ്ങള്‍....... കൂടാതെ അവരവിടെ നിത്യ വാസികളും.ആനന്ദ ലബ്ധിക്കിനിയെന്തു വേണം
തുടരും .......
3 comments:
when u read this blog pls tell me ur openion and advises
blog vaayichu. ezhutthinte shaili ippozhum pazhayathanu. nammude matha granthangalude shaili. matha vishayangalum puthiya shailiyil ezhutham.
http://innaleinnunale.blogspot.com/2011/02/blog-post.html
http://jeevithameeyulakil.blogspot.com/
ithu sradhikkumo?
Post a Comment